ഇസ്ലാമാബാദ്: പരിശീലനത്തിനിടെ പാക് വ്യോമസേനാ വിമാനം തകര്‍ന്നുവീണു. പഞ്ചാബിലെ മിയാന്‍വാലി ജില്ലയില്‍ എസാ ഖേല്‍ നഗരത്തിന് സമീപം പതിവു പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്. എഫ്-7 യുദ്ധവിമാനമാണ് അപകടത്തില്‍ പെട്ടതെന്നും പൈലറ്റ് സുരക്ഷിതനാണെന്നും വ്യോമസേനാ അധികൃതര്‍ അറിയിച്ചു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും സൈന്യം അറിയിച്ചു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക് വ്യോമസേന നിര്‍ദേശിച്ചിട്ടുണ്ട്.













Discussion about this post