ന്യൂഡല്‍ഹി: ദേശീയ ഇ-ഗവേണന്‍സ് പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍, സംസ്ഥാന സര്‍ക്കാര്‍/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ജില്ലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പൊതു മേഖലാസ്ഥാപനങ്ങള്‍, അക്കാദമിക ഗവേഷണസ്ഥാപനങ്ങള്‍ സ്വകാര്യ മേഖലാസ്ഥാപനങ്ങള്‍ മറ്റ് ജനകീയ സംരംഭങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഏപ്പെടുത്തിയിട്ടുള്ള പുരസ്‌കാരത്തിന് അപേക്ഷിക്കാം. വിശദവിവരങ്ങള്‍www.darpg.nic.inവെബ്‌സൈറ്റില്‍. നാമനിര്‍ദ്ദേശങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31.












