ജോഹന്നാസ്ബര്‍ഗ്: ചികിത്സയില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകള്‍ സിന്‍ഡ്‌സി മണ്ടേല. മണ്ടേല ഉടന്‍ ആശുപത്രി വിടുമെന്നും സിന്‍ഡ്‌സി പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം മണ്ടേല ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് ടെലിവിഷന്‍ കണ്ടെന്നും കൈകള്‍ ചലിപ്പിക്കുന്നുണ്ടെന്നും മകള്‍ പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് സിന്‍ഡ്‌സിയുടെ പ്രതികരണം. ജൂലൈ എട്ടു മുതല്‍ മണ്ടേല പ്രിട്ടോറിയയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.













Discussion about this post