മാന്ഡ്രിഡ് : വടക്ക് പടിഞ്ഞാറന്‍ സ്‌പെയിനില്‍ യാത്രാ ട്രെയിന്‍ പാളം തെറ്റി . അപകടത്തില്‍ കുറഞ്ഞത് 60 പേരെങ്കിലും കൊല്ലപ്പെട്ടു. . 130 പേര്‍ക്കോളം പരികേറ്റിട്ടുണ്ട്. സ്‌പെയിനിലെ ഗലാഷ്യ പ്രവിഷ്യയിലാണ അപകടമുണ്ടായത്.
പതിമൂന്ന് യാത്രാ ബോഗികളാണ് അപകടത്തില്‍ പെട്ട ട്രെയിനില്‍ ഉണ്ടായിരുന്നത്. സ്‌പെയിനിന്റെ തലസ്ത്ഥാനമായ മാന്ഡ്രില്‍ നിന്ന് ഫെറോലിക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. നാല് ദശകത്തിനിടയില്‍ സ്‌പെയിനില്‍ ഉണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് ഇന്നലെ നടന്നത്. അവധി ആഘോഷിക്കാന്‍ പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടവരിലേറെയും.
പ്രധാനമന്ത്രി മരിയാനോ രജോയ് അടിയന്തര മന്ത്രി സഭാ യോഗം വിലിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ജന്മസ്ഥലമാണ് അപകടമുണ്ടായ ഗലാഷ്യ പ്രവിഷ്യ.













Discussion about this post