തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 14 മുതല്‍ 20 വരെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കലാകാരന്‍മാര്‍/കലാസംഘടനകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ആഗസ്റ്റ് 10 ന് വൈകുന്നേരം മൂന്ന് മണിയ്ക്കു മുമ്പായി ജനറല്‍ കണ്‍വീനര്‍, ഓണാഘോഷം-2013, ടൂറിസം ഡയറക്ടറേറ്റ്, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം 695033 വിലാസത്തില്‍ ലഭിക്കണം.













Discussion about this post