Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ലേഖനങ്ങള്‍

സേവനത്തിന്റെ ദര്‍ശനപ്പൊരുള്‍

by Punnyabhumi Desk
Jul 30, 2013, 05:14 pm IST
in ലേഖനങ്ങള്‍

ടി.ആര്‍.സോമശേഖരന്‍
ഭാരതത്തിന്റെ സംസ്‌കാരത്തിനു സനാതനധര്‍മ്മം എന്നാണല്ലോ പ്രസിദ്ധി. ധരിക്കുന്നതിനെ നിലനിറുത്തുന്നതിനെ ആണ് ധര്‍മ്മം എന്നു പറയുന്നത്. ധാരണത്തിനു നിലനില്പിനു വിപരീതമായത് അധര്‍മ്മമാകുന്നു. ആരുടെ നിലനില്പ് എന്ന ചോദ്യത്തിനു മുഴുപ്രപഞ്ചത്തിന്റെയും എന്നുത്തരം. ദേശകാലനിരപേക്ഷമായി പ്രപഞ്ചത്തില്‍ ഏതിനെയും നിലനിറുത്തുന്ന തത്ത്വമൊന്നുണ്ടെന്നും അതിനെയാണ് ജീവിതത്തിന്റെ ആധാരമാക്കേണ്ടതെന്നും വേദാദിശാസ്ത്രങ്ങള്‍ ഉപദേശിക്കുന്നു. സ്ഥലകാലങ്ങളുടെ ഭേദത്താല്‍ ഭേദിച്ചുപോകാത്തതുകൊണ്ട് ഇതിനെ സനാതനം എന്നു വിശേഷിപ്പിക്കുന്നു ‘സനാ’ എന്ന പദം മൂന്നുകാലങ്ങളും എന്ന അര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നു. അതിനെ സംബന്ധിക്കുന്നത് മൂന്നു കാലങ്ങളിലും ഒരുപോലെ സാധുവായി നില്‍കുന്നുണ്ട് എന്നു സനാതനത്തിനര്‍ത്ഥം.

ധര്‍മ്മത്തില്‍ നിലനില്പു മാത്രമല്ല, അഭിവൃദ്ധിയും ഉള്‍പ്പെട്ടിരിക്കുന്നതായി ഭഗവാന്‍ വ്യാസന്‍ മഹാഭാരതത്തിലെ സത്യാനൃതാദ്ധ്യായത്തില്‍ കാണിക്കുന്നു. സര്‍വ്വപ്രാണികളുടെയും നിലനില്പും അഭിവൃദ്ധിയും സാധിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ ജീവിതദര്‍ശനമാണ് ഭാരതീയജീവിതദര്‍ശനം. പിന്നീടെപ്പോഴോ ഇതിനു ഹിന്ദുത്വം എന്നു പ്രസിദ്ധിയുണ്ടായി.

പറയപ്പെട്ട ധര്‍മ്മത്തിന്റെ സ്വരൂപമെന്തെന്നു ചികഞ്ഞുനോക്കുമ്പോള്‍ അത് പരസ്പരതാ നിയമമാണെന്നും പ്രകൃതിയുടെ സ്വഭാവമാണതെന്നും വെളിവാകും. പരസ്പരം അനുകൂലമായും പൂരകമായും പ്രവര്‍ത്തിക്കുന്ന നിലയിലാണ് പ്രപഞ്ചത്തിന്റെ എല്ലാ ഘടകങ്ങളുടെയും രചന. ഒന്നിന്റെ വ്യാപാരം മറ്റൊന്നിനു വിരുദ്ധമായി വന്നാല്‍ ഒന്നിനും നിലനില്പില്ലാതാകുമല്ലോ. ഈ നിയമം ആരുണ്ടാക്കി? ഇതിന്റെ പാലനവ്യവസ്ഥ എന്താണ്? ഇവിടെ നിര്‍മ്മിക്കുന്നവര്‍, നടപ്പിലാക്കുന്നവര്‍, അനുസരിക്കുന്നവര്‍ എന്ന ഭേദങ്ങളൊന്നുമില്ലെന്നാണ് ശാസ്ത്രസിദ്ധാന്തം. സൃഷ്ടിയല്ല; ആത്മാവിഷ്‌കരണമാണുള്ളത്. പ്രപഞ്ചരൂപത്തില്‍ തന്നെത്താന്‍ പ്രകടിപ്പിക്കുന്നത് നിത്യവും ഏകവുമായ ചൈതന്യമാണ്. ഈ ചൈതന്യത്തെ ബ്രഹ്മം, ആത്മാവ്, ചിത്ത്, ചിതി, സംവിത്, പുരുഷന്‍ എന്നെല്ലാം വിളിക്കുന്നു. സത്, ചിത്, ആനന്ദം എന്നത്രേ അതിന്റെ സ്വരൂപം. ആവിഷ്‌കരണം ‘വിരാട്’ എന്നു പറയപ്പെടുന്നു. പല രൂപങ്ങളില്‍ പ്രകാശിക്കുന്നത് എന്നാണ് വിരാട് എന്ന പദത്തിനര്‍ത്ഥം. ഇവയില്‍ എല്ലാം ഭാവം ഒന്നുതന്നെ എന്നറിയുകയാണ് പ്രധാനം. ഇതുകൊണ്ട് സിദ്ധിക്കുന്നതു പ്രപഞ്ചം ഏക വസ്തുവാണെന്നും ഘടകങ്ങള്‍ക്ക് സ്വതന്ത്രമായ ഉണ്മയോ വളര്‍ച്ചയോ വെവ്വേറെയായ ലക്ഷ്യമോ ഉണ്ടാവുക വയ്യെന്നുമാണ്. അവയവിക്കേ ഇവയുണ്ടാവൂ. അവയവങ്ങള്‍ക്കുണ്ടാവില്ല. എങ്കില്‍ എന്താണ് അവയവിയുടെ ലക്ഷ്യം? അതു പ്രപഞ്ചമായി സ്വയം ആവിഷ്‌കരിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണ്? പൂര്‍ണ്ണാനന്ദവും പൂര്‍ണതൃപ്തിയുമായ ബ്രഹ്മത്തിന് ഉദ്ദേശ്യമുണ്ടാവുക സാദ്ധ്യമല്ലായ്കയാല്‍ ആവിഷ്‌കരണം ഏതെങ്കിലും ഉദ്ദേശ്യത്തിന്റെ പൂര്‍ത്തിക്കല്ല. കേവലം ലീലയാണതെന്നു ശാസ്ത്രനിശ്ചയം.

കളിക്കാന്‍ തമ്മില്‍ സംഘട്ടനവും കൊലപോലും നടക്കാറുള്ളതു നാം കാണുന്നുണ്ടല്ലോ. കളിയില്‍നിന്നു വേറെയായി ജീവിതം എന്നൊന്ന് ഉണ്ടായിരിക്കയും അതു കളിയേക്കാള്‍ മഹത്തരവും നാനാവിധം സുഖങ്ങളും വിജയങ്ങളും ഉത്കര്‍ഷഹേതുക്കളും നിറഞ്ഞതുമായിരിക്കേ എന്തിനാണ് നിസാരമായ കളിയില്‍ ഇങ്ങനെ സ്വപരനാശം വരുത്തിവെക്കുന്നത്? ആവേശം മുഴുത്തു തന്നെത്താന്‍ മറക്കുന്നതുകൊണ്ടേ ഇങ്ങനെ സംഭവിക്കൂ. മനസ്സ് എന്ന ശക്തിവിശേഷണത്തിന്റെ പരിണാമമാണ് ഇവിടെ കാണുന്നത്. അസംഖ്യം രൂപങ്ങളും നാമങ്ങളുമായി, പ്രപഞ്ചാകാരമായി, തന്നെത്താന്‍ മറക്കുന്നതുകൊണ്ടേ ഇങ്ങനെ സംഭവിക്കൂ. മനസ്സ് എന്ന ശക്തിവിശേഷണത്തിന്റെ പരിണാമമാണ് ഇവിടെ കാണുന്നത്. അസംഖ്യം രൂപങ്ങളും നാമങ്ങളുമായി, പ്രപഞ്ചാകാരമായി, തന്നെത്താന്‍ കാണിക്കാന്‍ ബ്രഹ്മത്തിന് ഈ ഉപാധി കൂടിയേകഴിയൂ. അവിടത്തെ അചിന്ത്യശക്തിയായ മായതന്നെ ഉപാധിയാകുന്നു. സത്ത്വം, രജസ്സ്, തമസ്സ് എന്ന ശക്തിവിശേഷണത്തിന്റെ പരിണാമമാണ് ഇവിടെ കാണുന്നത്. അസംഖ്യം രൂപങ്ങളും നാമങ്ങളുമായി, പ്രപഞ്ചാകാരമായി, തന്നെത്താന്‍ കാണിക്കാന്‍ ബ്രഹ്മത്തിന് ഈ ഉപാധി കൂടിയേകഴിയൂ. അവിടുത്തെ അചിന്ത്യശക്തിയായ മായതന്നെ ഉപാധിയാകുന്നു. സത്ത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളാണ് മായയുടെ സ്വരൂപം. മൂലപ്രകൃതി എന്നും ഇതിന്‌പേരുണ്ട്. ഇതിന്റെ വികാരങ്ങള്‍ – പരിണത രൂപങ്ങള്‍ – ആണ് സര്‍വ്വവിഷയങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമെല്ലാം. അതുകൊണ്ട് എല്ലാറ്റിന്റേയും സ്വരൂപം മൂന്നു ഗുണങ്ങള്‍ തന്നെ. എല്ലാ രൂപങ്ങളിലും ബ്രഹ്മം വ്യാപിച്ചിരിക്കുന്നു. മായയ്ക്ക് ശക്തി എന്നും ബ്രഹ്മത്തിന് ശിവന്‍ എന്നും പേരുണ്ട്. ശിവന്‍ എന്നാല്‍ മംഗളസ്വരൂപനെന്നര്‍ത്ഥം. ബൃംഹണം ചെയ്യുന്നതുകൊണ്ട്- നാമരൂപങ്ങളായി വിസ്തരിക്കുന്നതുകൊണ്ട് ബ്രഹ്മം. ശിവശക്ത്യാത്മകങ്ങളാണ് സര്‍വ്വപദാര്‍ത്ഥങ്ങളും.

പൂര്‍ണ്ണാനന്ദവും പൂര്‍ണതൃപ്തിയുമായ ബ്രഹ്മത്തിന് ഉദ്ദേശ്യമുണ്ടാവുക സാദ്ധ്യമല്ലായ്കയാല്‍ ആവിഷ്‌കരണം ഏതെങ്കിലും ഉദ്ദേശ്യത്തിന്റെ പൂര്‍ത്തിക്കല്ല. കേവലം ലീലയാണതെന്നു ശാസ്ത്രനിശ്ചയം.
കളിക്കാന്‍ തമ്മില്‍ സംഘട്ടനവും കൊലപോലും നടക്കാറുള്ളതു നാം കാണുന്നുണ്ടല്ലോ. കളിയില്‍നിന്നു വേറെയായി ജീവിതം എന്നൊന്ന് ഉണ്ടായിരിക്കയും അതു കളിയേക്കാള്‍ മഹത്തരവും നാനാവിധം സുഖങ്ങളും വിജയങ്ങളും ഉത്കര്‍ഷഹേതുക്കളും നിറഞ്ഞതുമായിരിക്കേ എന്തിനാണ് നിസാരമായ കളിയില്‍ ഇങ്ങനെ സ്വപരനാശം വരുത്തിവെക്കുന്നത്? ആവേശം മുഴുത്തു തന്നെത്താന്‍ മറക്കുന്നതുകൊണ്ടേ ഇങ്ങനെ സംഭവിക്കൂ. മനസ്സ് എന്ന ശക്തിവിശേഷണത്തിന്റെ പരിണാമമാണ് ഇവിടെ കാണുന്നത്. അസംഖ്യം രൂപങ്ങളും നാമങ്ങളുമായി, പ്രപഞ്ചാകാരമായി, തന്നെത്താന്‍ മറക്കുന്നതുകൊണ്ടേ ഇങ്ങനെ സംഭവിക്കൂ. മനസ്സ് എന്ന ശക്തിവിശേഷണത്തിന്റെ പരിണാമമാണ് ഇവിടെ കാണുന്നത്. അസംഖ്യം രൂപങ്ങളും നാമങ്ങളുമായി, പ്രപഞ്ചാകാരമായി, തന്നെത്താന്‍ കാണിക്കാന്‍ ബ്രഹ്മത്തിന് ഈ ഉപാധി കൂടിയേകഴിയൂ. അവിടത്തെ അചിന്ത്യശക്തിയായ മായതന്നെ ഉപാധിയാകുന്നു. സത്ത്വം, രജസ്സ്, തമസ്സ് എന്ന ശക്തിവിശേഷണത്തിന്റെ പരിണാമമാണ് ഇവിടെ കാണുന്നത്. അസംഖ്യം രൂപങ്ങളും നാമങ്ങളുമായി, പ്രപഞ്ചാകാരമായി, തന്നെത്താന്‍ കാണിക്കാന്‍ ബ്രഹ്മത്തിന് ഈ ഉപാധി കൂടിയേകഴിയൂ. അവിടുത്തെ അചിന്ത്യശക്തിയായ മായതന്നെ ഉപാധിയാകുന്നു. സത്ത്വം, രജസ്സ്, തമസ്സ് എന്ന മൂന്നു ഗുണങ്ങളാണ് മായയുടെ സ്വരൂപം. മൂലപ്രകൃതി എന്നും ഇതിന്‌പേരുണ്ട്. ഇതിന്റെ വികാരങ്ങള്‍ – പരിണത രൂപങ്ങള്‍ – ആണ് സര്‍വ്വവിഷയങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമെല്ലാം. അതുകൊണ്ട് എല്ലാറ്റിന്റേയും സ്വരൂപം മൂന്നു ഗുണങ്ങള്‍ തന്നെ. എല്ലാ രൂപങ്ങളിലും ബ്രഹ്മം വ്യാപിച്ചിരിക്കുന്നു. മായയ്ക്ക് ശക്തി എന്നും ബ്രഹ്മത്തിന് ശിവന്‍ എന്നും പേരുണ്ട്. ശിവന്‍ എന്നാല്‍ മംഗളസ്വരൂപനെന്നര്‍ത്ഥം. ബൃംഹണം ചെയ്യുന്നതുകൊണ്ട്- നാമരൂപങ്ങളായി വിസ്തരിക്കുന്നതുകൊണ്ട് ബ്രഹ്മം. ശിവശക്ത്യാത്മകങ്ങളാണ് സര്‍വ്വപദാര്‍ത്ഥങ്ങളും.

മനസ്സത്രേ സര്‍വ്വപ്രധാനം. മനസ്സുസ്പന്ദിക്കായ്കില്‍ നാമരൂപങ്ങളൊന്നുമില്ല. അതുകൊണ്ട് എല്ലാം ചിത്തപരിസ്പന്ദനങ്ങള്‍തന്നെയെന്നു നിശ്ചയം. മനസ്സിന്റെ അവസ്ഥയെയനുസരിച്ചാണ് കാഴ്ചയെല്ലാം. മനസ്സിന്റെ അവസ്ഥാഭേദങ്ങള്‍ ത്രിഗുണങ്ങളുടെ ഏറ്റക്കുറച്ചില്‍ കൊണ്ടുണ്ടാകുന്നു. തമോഗുണമേറിയാല്‍ അജ്ഞാനവും ആലസ്യവും നിദ്രയുമുണ്ടാകും. രജസ്സേറിയാല്‍ ആസക്തിയും കര്‍മ്മത്വരയും വിപരീതജ്ഞാനവും ഫലം. സത്ത്വം നിറഞ്ഞുമുറ്റുമ്പോഴാണ് യഥാര്‍ത്ഥ ജ്ഞാനമുണ്ടാകുന്നത്.

ഗുണങ്ങളുടെ ചേരുവകൊണ്ടു ശാന്തങ്ങളും ഘോരങ്ങളുമായ ദേവതകളും ജന്തുക്കളും മനോഭാവങ്ങളുമെല്ലാമുണ്ടാകുന്നു. പരിണാമശീലമായ ഗുണങ്ങളെ വികസിപ്പിച്ച് തമസ്സിനെ രജസ്സായും രജസ്സിനെ സത്ത്വമായും മാറ്റി മനുഷ്യസ്വഭാവത്തെ ഉന്നമിപ്പിക്കുന്നതിലൂടെയാണ് സുഖവും ശ്രേയസ്സും കൈവരുന്നത്. കര്‍മ്മവും ജ്ഞാനവുമാണ് ഇതിന്റെ ഉപകരണങ്ങള്‍. ഇവയ്ക്കു സംസ്‌കാരമെന്നു പറയുന്നു. ഇവകൊണ്ടു സ്വഭാവത്തിനുണ്ടാകുന്ന സത്പരിണാമത്തിനും സംസ്‌കാരം എന്നുപേര്. സംസ്‌കൃതി എന്നും പറയാം. സ്വഭാവത്തിന് അപകര്‍ഷം വരുന്നതു വികൃതി. സദ്‌വിദ്യയും സത്കര്‍മ്മവുംകൊണ്ടു സംസ്‌കൃതിയും ദുര്‍വിദ്യയും അസ്തകര്‍മ്മവും കൊണ്ടു വികൃതിയും ഉണ്ടാകുന്നു. എന്താണ് സത്കര്‍മ്മം? ആര്‍ക്കും ഒന്നിനും ഒരഹിതവും വരുത്താത്ത കര്‍മ്മം സത്കര്‍മ്മം. എല്ലാവരും എല്ലായ്‌പ്പോഴും ഇങ്ങനെയേ പ്രവര്‍ത്തിക്കാവൂ എന്നു സനാതനധര്‍മ്മം അനുശാസിക്കുന്നു.

അഹിതം ചെയ്യാതിരിക്കുക എന്നത് നിഷേധാത്മകമായ സേവനമാണല്ലോ. ഭാവാത്മകമായ സേവനം ഹിതം ചെയ്യുക എന്നതാണ്. അതിനുമുണ്ട് താരതമ്യം. തന്റെ സ്വാര്‍ത്ഥത്തിനു ഹാനി വരാത്തിടത്തോളം മറ്റുള്ളവരുടെ പ്രയോജനത്തിനായി പ്രവര്‍ത്തിക്കുക എന്നതൊന്ന്. സ്വാര്‍ത്ഥം ഉപേക്ഷിച്ചും പരഹിതമാചരിക്കുന്നത് മറ്റൊന്ന്. ഇങ്ങനെ ചെയ്യുന്നവരാണ് സേവകന്മാരാകുന്നത്.

സേവിക്കുക എന്നിടത്ത് ആരെ? എങ്ങനെ? എന്തിന്? എന്നീ ചോദ്യങ്ങള്‍ വരുന്നു. സര്‍വ്വ പ്രാണികളെയും പ്രത്യക്ഷത്തില്‍ സേവിക്കാന്‍ ആര്‍ക്കും വയ്യല്ലോ. ചിലരെ സേവിക്കുന്നു. ആരാണ് ഈ ചിലര്‍? ശരീരങ്ങളാണോ? മനസ്സുകളാണോ? ഇവയൊക്ക പരിചരണമാവശ്യപ്പെടുകയും നാമതു ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നാം അവിടവരെ കണ്ടാല്‍ മതിയോ? ശരീരവും മനസ്സുമൊക്കെ ജഡമാണ്. നാം ശവത്തെയാണോ സേവിക്കുന്നത്? അതോ ശവത്തിലിരിക്കുന്ന ശിവനെയാണോ? നിശ്ചയമായും നാം ചെയ്യുന്ന കര്‍മ്മമൊക്കെ ശിവാരാധനമാകണം. ഇതുകൊണ്ടു വരുന്ന മാറ്റം ചെറുതല്ല. ഒരു വശത്തുനാം സേവിക്കുന്നവര്‍ നമ്മേക്കാള്‍ എളിവരല്ല. നാം അവര്‍ക്കു മേലെയല്ല; നാം അവര്‍ക്ക് ഉപകാരം ചെയ്യുകയില്ല. പിന്നെയോ, നമ്മെ അനുഗ്രഹിക്കാന്‍ ഭഗവാന്‍ അവരുടെ രൂപത്തില്‍ വന്നിരിക്കെയാണ് എന്നു നാം മനസ്സിലാക്കും. നമ്മിലെ ശിവനെ കാണാന്‍ നമുക്ക് ഇതേക്കാള്‍ എളുപ്പമുള്ള വഴി എന്തുണ്ട്? മറുവശത്ത്, നമ്മില്‍ ഈ ബോധം വേണ്ടത്ര ശക്തിപ്പെട്ടാല്‍, അതു സേവ്യരിലും വ്യാപിക്കും. തങ്ങള്‍ ദീനരും ദു:ഖിതരും നന്ദിതരും പീഡിതരും ഒന്നുമല്ലെന്നും പരമാനന്ദസ്വരൂപനായി ശാന്തമൂര്‍ത്തിയായ ശിവനാണെന്നും ക്രമേണ അവര്‍ക്കും തോന്നിത്തുടങ്ങും. മനുഷ്യന് അവന്റെ ശിവത്വം വെളിപ്പെടുത്തിക്കൊടുക്കുന്നതാണ് പരമമായ സേവനം.
എങ്ങനെ സേവിക്കണം? എന്തിനെന്നു തീരുമാനമായാലേ എങ്ങനെ എന്നു ചിന്തിക്കാനാവൂ. സേവിക്കുന്നത് ക്ഷണികമായ ആശ്വാസം നല്‍കാനാണോ? എങ്കില്‍ ഉണ്ണാനില്ലാത്തവര്‍ക്കു ഊണും ഉടുക്കാനില്ലാത്തവര്‍ക്കു വസ്ത്രവും കൊടുക്കുന്നിടത്ത് സേവനം പൂര്‍ണ്ണമായി. അതങ്ങനെയാകുമെന്ന് ആലോചനയുള്ള ആരും സമ്മതിക്കില്ലെല്ലോ. ഉണ്ടവര്‍ക്കു വീണ്ടും വിശപ്പുണ്ടാവുകയും ഉടുത്തവരുടെ വസ്ത്രം ജീര്‍ണ്ണിക്കുകയും ചെയ്യുമ്പോള്‍ വീണ്ടും സേവനമാവശ്യമാകുന്നു. ഇതിന് അതിരുണ്ടോ? അപ്പോള്‍ സേവനം ഒരിക്കലും കൃതാര്‍ത്ഥമാവില്ലെന്നു വരുന്നു. സേവനം പാഴ്‌വേലയാണെന്നു തോന്നിയാല്‍ പിന്നെ ആര്‍ സേവിക്കാനൊരുങ്ങും?

സമാജത്തിന്റെ പുന:സൃഷ്ടിയില്‍ക്കുറഞ്ഞ ഒന്നുമല്ല സേവനത്തിന്റെ ലക്ഷ്യം. സമാജത്തെ പുന:സൃഷ്ടിക്കുക എന്നാണര്‍ത്ഥം. കാരണം വ്യക്തികളുടെ സമാജഭാവകൊണ്ടാണ് സമൂഹം ജീവിക്കുന്നത്. അതു പൊയ്‌പ്പോയാല്‍ പരസ്പരസ്‌നേഹവും സഹകരണവും സഹാനുഭൂതിയുമാല്ലാഞ്ഞ് സമാജം അതിന്റെ സമഷ്ടിവ്യക്തിത്വം നഷ്ടപ്പെട്ട് ആള്‍ക്കൂട്ടമായ് പോവുകയും അതില്‍ ഓരോരുത്തരും തനിയെയാവുകയും ചെയ്യും. അവിടെ സംസ്‌കാരം അറുതിയാവുന്നു. സമാജം, സംസ്‌കാരം, രാഷ്ട്രം ഇവമൂന്നും ഒന്നുതന്നെയാണ്. ഇതുവ്യക്തിയിലാണ് ജീവിക്കുന്നത്. അവിടെ അതിന്റെ ജീവിതം ഭദ്രമാക്കുക – രാഷ്ട്രം ജീവിച്ചിരിക്കാന്‍ അതൊന്നേ മാര്‍ഗ്ഗമുള്ളൂ. അപ്പോള്‍ ഒരൊറ്റ വ്യക്തിയെ സേവിക്കുന്നതും രാഷ്ട്രസേവനമാണെന്നും കാണും.

സമാജം വ്യക്തിഹൃദയത്തില്‍ സജീവമായിരിക്കുന്നതിന്റെ ലക്ഷണം തീവ്രമായ സമാദകര്‍ത്തവ്യബോധമാണ്. അതിനെ ജ്വലിപ്പിക്കലും പ്രവൃത്തിയില്‍ കൊണ്ടുവരലുമാണ് സേവനത്തില്‍ മൗലികമായത്. എത്രപേരെ സേവിച്ചു എന്നതിനേക്കാള്‍ പ്രധാനമാണ് എത്രപേരില്‍ സേവനമനോഭാവം ജനിപ്പിച്ചു എന്നത്. കാരണം, അത് കൂടുതല്‍ സ്ഥായിയാകുന്നു. അതു നിര്‍മ്മാണാത്മാകമാകുന്നു. ജലാശയമുണ്ടാക്കുന്നതുപോലെയാണത്.
സേവിക്കപ്പെടുന്നവരില്‍ ക്രമേണ സേവന മനോഭാവം വളര്‍ത്തണം. സേവ്യന്മാര്‍ ഓരോരുത്തരും ഓരോ സേവകനായി മാറണം. ‘ഇത്രനാളും സമാജം എന്നെ സേവിച്ചു. ഇനി ഞാന്‍ സമാജത്തെ സേവിക്കട്ടെ. ഇത് എന്റെ പരിപാവനവും അലംഘനീയവുമായ കര്‍ത്തവ്യമാണ്. എന്റെ ജീവിതം ഇതിലൂടെയേ ധന്യമാവൂ” എന്ന് അവര്‍ക്ക് തോന്നണം. മനസ്സിനെ ഇങ്ങനെ രൂപാന്തരപ്പെടുത്തുമ്പോഴാണ് സമൂഹത്തിന്റെ പുന:സൃഷ്ടി നടക്കുന്നത്.

അവശരൊക്കെയും ആശ്വാസമന്വേഷിക്കുന്നു. ദ്രവ്യലാഭമല്ല; സ്‌നേഹത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള തൃഷ്ണയുടെ ശമനമാണ് അവര്‍ക്കു പ്രധാനം. ‘എന്നെ സ്‌നേഹിക്കാന്‍ ആളുകളുണ്ട്; എനിക്ക് സ്‌നേഹിക്കാനും. ഞാന്‍ എന്റെ സമാജത്തിനു വേണ്ടപ്പെട്ടവനാണ്’ എന്ന അനുഭവം ശക്തിയിലേയ്ക്കും ആനന്ദത്തിലേക്കുമുള്ള പുനര്‍ജനമാകുന്നു. അതില്ലായ്കില്‍ സമാജം എന്ന അനുഭവം തന്നെ എങ്ങനെയുണ്ടാകും? എങ്ങനെ സേവിക്കണം എന്ന പ്രശ്‌നത്തിന്റെ ഉത്തരം ഇവിടെയാണ് സേവിക്കുന്നവര്‍, സേവിക്കപ്പെടുന്നവര്‍ എന്ന ദൈ്വതം അവസാനിച്ച് സമാജം എന്ന അദൈ്വതം ഉദിക്കണം. അവിടെ പിന്നെ സേവനവുമില്ല; സഹജീവിതമേ ഉള്ളൂ. ഒരവയവിയുടെ ഭിന്നാവയവങ്ങള്‍ തമ്മിലുള്ള സഹജീവിതം. അവയവങ്ങളുടെ ഭേദം ഗൗണവും അവയവിയുടെ ഏകത്വം മുഖ്യവുമായി ഒരേയൊരു ഹിതം; ഒരേയൊരു പ്രിയം; അതു തന്നില്‍നിന്ന് അഭിന്നമായ സമാജത്തിന്റെ എന്ന ബോധവും അതില്‍നിന്നുണ്ടാകുന്ന പ്രവൃത്തിയും, സാര്‍വത്രികമായ മമതയും തുല്യമായ സുഖദു:ഖങ്ങളും. അങ്ങനെ രാഷ്ട്രവൈഭവത്തിന്റെ അവശ്യം ഭാവിയും പര്യാപ്തവുമായ കാരണം – ഏകയോഗക്ഷേമമായ സമാജത്തിന്റെ സാക്ഷാത്കാരം ഉളവാകുന്നു.

പാരസ്പര്യ നിയമത്തെ അനുസരിക്കുന്ന കര്‍മ്മത്തെ യജ്ഞം എന്നു പറയുന്നു. അതിനെ ലംഘിക്കുന്ന കര്‍മ്മം ചൗര്യമാകുന്നു. ചോരന്റെ പ്രൃവൃത്തി; കളവ്, നി:സ്വാര്‍ത്ഥബുദ്ധിയോടെ സര്‍വ്വഹിതത്തെ ലക്ഷ്യമാക്കി ചെയ്യുന്ന ഏതു കര്‍മ്മവും യജ്ഞമാക്കുക എന്നതാണ് സനാതനധര്‍മ്മത്തിന്റെ ആഹ്വാനം. ഹിന്ദുസംസ്‌കാരത്തിന്റെ പ്രാചീനമായ പേര് സനാതനധര്‍മ്മം എന്ന പേരു പ്രചരിക്കും മുമ്പേയുണ്ടായിരുന്ന പേര് – ജജ്ഞം എന്നായിരുന്നു. ജജ്ഞസംസ്‌കാരമാണ് ഭാരതീയ സംസ്‌കാരം. ജനഹൃദയങ്ങളില്‍ യജ്ഞഭാവന വറ്റിപ്പോകുമ്പോള്‍ ഭാരതം ഇല്ലാതാകും. അതുകൊണ്ട്, യജ്ഞസംസ്‌കാരം വളര്‍ത്തലാണ് ഇവിടെ രാഷ്ട്രപുനര്‍നിര്‍മ്മാണ യജ്ഞഭാവനയെ ഉണ്ടാക്കാനും വളര്‍ത്താനുമുള്ള ഉപായങ്ങളിലൊന്നാണ് യാഗം. യാഗത്തില്‍ സര്‍വ്വരുടെയും പരസ്പരാശ്രിതത്വവും പരസ്പരപൂരകതയും അനുഭവിച്ചറിയാനും ഒരു മനസ്സായി അല്പകാലം യാഗസന്നിധിയില്‍ ജീവിക്കാനും അവസരമുണ്ടാകുന്നു. മനോദോഷങ്ങള്‍ക്കു മേല്‍ക്കൈ കിട്ടുന്ന കലികാലത്ത് അവയെ നീക്കിക്കളഞ്ഞ് പകരം ഗുണങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സുലഭമായ മഹായാഗം സേവനമത്രേ.

മനസ്സിനെ ശുദ്ധമാക്കുന്നതാലോചിക്കുമ്പോള്‍ രസരമായ ഒരു സത്യം വെളിപ്പെടുന്നു. രസകരമായ ഒരു സത്യം വെളിപ്പെടുന്നു. അശുദ്ധിയാണ് മനസ്സ് ശുദ്ധമാക്കുമ്പോള്‍ മനസ്സില്ലാതാകും! അപ്പോള്‍ എന്തുണ്ടാകും? ആത്മാവുമാത്രം. ത്രിഗുണങ്ങളാണ് മനസ്സെന്നു നേരത്തെ പറഞ്ഞല്ലോ. സത്ത്വഗുണമാണ് മനസ്സായി പരിണമിക്കുന്നത്. അതില്‍ രജസ്സും തമസ്സും കലര്‍ന്നിരിക്കുന്നു.
ഇവായണു മനസ്സിന്റെ മാലിന്യം. ഇവ നീക്കിസത്ത്വത്തെ ശുദ്ധമാക്കുമ്പോള്‍ ഒറ്റയ്ക്കു നില്‍ക്കാന്‍ വയ്യായ്കയാല്‍ ആ ശുദ്ധസത്ത്വം തനിയേ നശിച്ച് നിര്‍ഗുണമായ ആത്മാവില്‍ നാമെത്തുന്നു. ഇങ്ങനെ എത്തിച്ചേരല്‍ സമാധി എന്നു പറയപ്പെടുന്നു. യോഗം എന്ന് ഇതിന്റെ പര്യായമാണ്. സമാധിയുടെ ഉപായത്തിനും യോഗമെന്നു പറയുന്നു. യോഗത്തിന്റെ ഉപായമായ കര്‍മ്മം – യജ്ഞമായി അനുഷ്ഠിക്കുന്ന, നിഷ്‌കാമമായ, കര്‍മ്മം – കര്‍മ്മയോഗമാകുന്നു. ഇങ്ങനെ സേവനം സേവകനെ സംബന്ധിച്ചിടത്തോളം ആദ്ധ്യാത്മികസാധനയാകുന്നു. മോക്ഷകാരണമാകുന്നു. ഇതിലൂടെ സമാജത്തിന്റെ ഹിതവും നിര്‍വ്വഹിക്കപ്പെടുന്നു. ഇങ്ങനെ തന്റെ മോക്ഷത്തിനും സമാജഹിതത്തിനും കാരണമായ സേവനത്തെ വിവേകിയായ ആര്‍ കൊണ്ടാടുകയില്ല?

നടരാജനാണ് ശിവന്‍. നാട്യമത്രേ ലോകജീവിതം. പരമാര്‍ത്ഥം അതിനപ്പുറം ലോകശൂന്യമായ സദാശിവനാണ്. ഇതു കളിയാണെന്നു മറക്കാതിരിക്കുക. സാധനയില്‍ കാര്‍ക്കശ്യവും ശാഠ്യവുമരുത്. ശരീരവും മനസ്സും എപ്പോഴും പ്രശാന്തിയില്‍ ലയിച്ചിരിക്കട്ടേ. എങ്കിലേ നാട്യം മധുരോദാരമാക്കി, കളി തീര്‍ത്ത്, അരങ്ങുവിടാനാകൂ. സ്വധര്‍മ്മം സമര്‍പ്പണപൂര്‍വ്വം നിര്‍വ്വഹിക്കുക, ശേഷം കളിയാശാനു വിടുക.
ആര്‍ത്ഥികദാരിദ്ര്യത്തേക്കാള്‍ ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ദാരിദ്ര്യമാണ് ഇക്കാലത്ത് മൂര്‍ച്ഛിച്ചിരിക്കുന്നത്. ഇന്നത്തെ ‘അഭ്യസ്തവിദ്യര്‍’ നിരക്ഷരരേക്കാള്‍ മൂര്‍ഖരാണ്. അവര്‍ക്ക് സദ്‌വിദ്യയും സച്ചാരിത്ര്യവും നല്‍കുന്നത് പട്ടിണിക്കാരെ സേവിക്കുന്നതുപോലെയോ പട്ടിണിക്കാരെ സേവിക്കുന്നതുപോലെയോ അതിലേറെയോ പ്രധാനമാകുന്നു. അതുകൂടാതെ സമൂഹത്തിന്റെ ജീര്‍ണ്ണത പരിഹരിക്കാവതല്ല. സുഖികളും ശ്രീമാന്മാരുമാണ് ജീര്‍ണ്ണതയുടെ ഞാറ്റുകണ്ടം. ഈ കണ്ടമത്രയും കളകള്‍ മാത്രമാണ്. അവയെ ഞാറെന്നു തെറ്റിദ്ധരിക്കുന്നിടത്തുവിനാശം പൂര്‍ണ്ണമാകുന്നു. സേവനത്തിന്റെ കൈകള്‍ അവരിലേക്കും നീളട്ടെ, അധികം ആസ്ഥയോടെ ശുഷ്‌കാന്തിയോടെ അങ്ങനെ സേവനം രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന്റെ അഗ്ര്യമായ ഉപായമാകട്ടെ.

ShareTweetSend

Related News

ലേഖനങ്ങള്‍

കിത്തൂർ റാണി ചെന്നമ്മ: ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ആദ്യകാല ഭരണാധികാരി

ലേഖനങ്ങള്‍

ഭാരതീയ ദര്‍ശനശാസ്ത്രം ലോകക്ഷേമത്തിനു സമര്‍പ്പിച്ച അമൂല്യ വരദാനമാണ് യോഗ

ലേഖനങ്ങള്‍

കോവിഡ്19 കടന്നു പോകുമ്പോൾ

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies