Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

പാദപൂജ – സാധകനും മനസ്സും

by Punnyabhumi Desk
Dec 3, 2010, 05:25 pm IST
in സനാതനം

അധ്യായം – 2

(തുടര്‍ച്ച)

“ആത്മാനം രഥിനം വിദ്ധി ശരീരം രഥമേവ തു
ബുദ്ധിം തു സാരഥിം വിദ്ധി മന:പ്രഗ്രഹമേവ ച
ഇന്ദ്രിയാണി ഹയാന്യാഹുര്‍ വിഷയാംസ്‌തേഷു ഗോചരാന്‍
ആത്മേന്ദ്രിയമനോയുക്തൈര്‍ഭോക്തൈന്യാഹുര്‍മനീഷിണ:”-
`ഈ ശരീരം രഥമാണെന്നും ബുദ്ധി സാരഥിയാണെന്നും മനസ്സ്‌ കടിഞ്ഞാണാണെന്നും നീ മനസ്സിലാക്കുക. ജീവാത്മാവിനെ രഥി എന്നറിയുക. ഇന്ദ്രിയങ്ങളെ കുതിരകളായും വിഷയങ്ങളെ അതിന്റെ പന്ഥാവായും വിദ്വാന്മാര്‍ വസിക്കുന്ന ജീവാത്മാവിനെ അതിന്റെ ഭോക്താവായും വിദനാന്മാര്‍ പറഞ്ഞിട്ടുണ്ട്‌.
ശരീരത്തെ രഥമാക്കിയും ആത്മാവിനെ രഥത്തിന്റെ ഉടമസ്ഥനാക്കിയും ഉള്ള സങ്കല്‌പവും ചര്‍ച്ചയുമാണ്‌ മേല്‍പറഞ്ഞ മന്ത്രഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. രഥത്തെ നയിക്കുന്ന സാരഥി ബുദ്ധിയും ഇന്ദ്രിയങ്ങള്‍ കുതിരകളുമാണ്‌. ഇന്ദ്രിയവിഷയങ്ങളാണ്‌ കുതിരകള്‍ക്ക്‌ യഥേഷ്‌ടം സഞ്ചരിക്കുന്നതിനുള്ള മാര്‍ഗ്ഗം. കുതിരകളെ നിയന്ത്രിക്കുന്നതിനും നേരായ മാര്‍ഗത്തില്‍ നയിക്കുന്നതിനുമുള്ള കടിഞ്ഞാണിന്റെ സ്ഥാനം മനസ്സിനാണ്‌ നല്‍കിയിട്ടുള്ളത്‌. കുതിരകള്‍ നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ രഥവും രഥിയും സാരഥഥിയും അപകടത്തിലാവും. നിയന്ത്രണം വിട്ട കുതിരകള്‍ക്ക്‌ അത്യാപത്ത്‌ നേരിടേണ്ടിവരും. ശരീരം, മനസ്സ്‌, ബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നിവയെ ആത്മനിഷ്‌ഠമാക്കി കര്‍മങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ടതെങ്ങനെയെന്ന്‌ പ്രതിപാദിക്കുന്ന സിദ്ധാന്തം സജീവവും ചിന്തോദ്ദീപകവുമായ ചര്‍ച്ചക്ക്‌ വിധേയമായിട്ടുണ്ട്‌. സാധകന്‍, സാധന, സാദ്ധ്യം ഇവ മൂന്നും ക്രമീകരിച്ച്‌ പൊരുത്തപ്പെടുത്തി താദാത്മ്യം പ്രാപിക്കുന്ന ചിന്താസരണി നിശ്ചലവും നിര്‍മുക്തവുമായ ആത്മസത്തയായി പരിണമിക്കുന്നു. ഇന്ദ്രിയങ്ങളായ കുതിരകളുടെ സഞ്ചാരപഥം വിഷയങ്ങളായി കല്‌പിക്കപ്പെട്ടിരിക്കുതുകൊണ്ട്‌ ഇന്ദ്രിയവികാരങ്ങളോടു കൂടിയ ജീവാത്മാവ്‌ ഭോക്താവായി ഫലമനുഭവിക്കുന്നു. ഇന്ദ്രിയസംയമനം സിദ്ധിക്കാത്ത്‌ അവിവേകിയായ മനുഷ്യന്റെ നേതൃത്വം അസമര്‍ത്ഥനും അസംതൃപ്‌തനുമായ സാരഥിയുടേതു പോലെയും ഇന്ദ്രിയങ്ങള്‍ ദുഷ്‌ടാശ്വങ്ങള്‍ പോലെയും പ്രവര്‍ത്തിക്കും. വിവേകിയും ജിതേന്ദ്രിയനുമായ വ്യക്തിയുടെ ഇന്ദ്രിയങ്ങള്‍ നല്ലവണ്ണം നിയന്ത്രിക്കപ്പെടുന്ന കുതിരകളെപ്പോലെ ലക്ഷ്യത്തിലെത്താന്‍ ഉപയുക്തമാകും. മാര്‍ഗം വിഷയകലുഷിതമാണെങ്കിലും അവകൊണ്ടു തടസ്സപ്പെടാത്ത സാധനാപാടവം ജീവാത്മാവിന്റെ ലക്ഷ്യമായ മോക്ഷപ്രാപ്‌തിക്ക്‌ അത്യന്താപേക്ഷിതമാണ്‌.
“യസ്‌തു വിജ്ഞാനവാന്‍ ഭവതി സമനസ്‌ക: സദാ ശുചി:
സ തു തത്‌പദമാപ്‌നോതി…..” – `വിവേകിയും സംയതചിത്തനും പരിശുദ്ധഹൃദയനുമായവന്‍ ആ പരമപദത്തെ പ്രാപിക്കുന്നു’ – എന്ന്‌ ഉപനിഷത്ത്‌ ഉദ്‌ഘോഷിക്കുന്നത്‌ മനോനിയന്ത്രണത്തിന്റെയും ഇന്ദ്രിയ നിഗ്രഹത്തിന്റെയും മാഹാത്മ്യത്തെ ചൂണ്ടികാണിക്കുന്നു. ഇന്ദ്രിയനിഗ്രഹംകൊണ്ട്‌ ലഭ്യമായ പരിശുദ്ധമായ ഹൃദയവികാസം ഇഹലോകത്തിലും പരലോകത്തിലും വിജയത്തിന്‌ അടിസ്ഥാനമാണെന്ന്‌ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ ഓര്‍മ്മിപ്പിക്കുകയാണ്‌ ഭാരതത്തിലെ ഗുരുക്കന്മാര്‍ ചെയ്യുന്നതും.
മനോനിയന്ത്രണം
അനേകകോടി ജീവരാശികളിലൂടെ പരിണാമപ്പെടുന്ന ജീവധാരകളുടെ വിവിധ കര്‍മഫലങ്ങള്‍ മനുഷ്യജീവിതത്തിലെത്തി മനോനിയന്ത്രണത്തിലൂടെ പരമപദം പ്രാപിക്കുന്നു. ഈ റഹസ്യമറിഞ്ഞ മഹാമതികള്‍ ജീവന്റെ ഭുക്തിക്കും മുക്തിക്കും നിയന്ത്രണവും നിര്‍ദേശവും നല്‍കി അനുഗ്രഹിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ബഹുലങ്ങളായ ഭിന്നരുചികൊണ്ട്‌ ജന്മജരാമരണാദികള്‍ ആവര്‍ത്തിച്ചും പുനരാവര്‍ത്തിച്ചും സംഭവിക്കുന്നുവെന്ന കര്‍മരഹസ്യം സിദ്ധാന്തമായി ചര്‍ച്ചചെയ്‌തുകൊണ്ടാണ്‌ ബ്രഹ്മജ്ഞാനികളായ ഗുരുക്കന്മാര്‍ രക്ഷാമാര്‍ഗം കണ്ടെത്തിയത്‌. രക്ഷാമാര്‍ഗവും ശിക്ഷാമാര്‍ഗവും സമന്വയിക്കുന്നതില്‍ അവര്‍ കാണിച്ച സാമര്‍ത്ഥ്യം ഗഹനങ്ങളായ ശാസ്‌ത്രങ്ങളായി രൂപാന്തരപ്പെട്ടു. ബാഹേന്ദ്രിയങ്ങളെയും സൂക്ഷ്‌മേന്ദ്രിയങ്ങളേയും നിയന്ത്രിച്ചും നിഗ്രഹിച്ചും നിയമവിധേയമാക്കിയ നിര്‍ദ്ദിഷ്‌ടമാര്‍ഗങ്ങള്‍ ശാന്തിയുടെ സ്രോതസ്സുകളായി നിര്‍ഗമിക്കുന്നു. സ്ഥൂലത്തില്‍ നിന്ന്‌ സൂക്ഷ്‌മത്തിലേക്കും സൂക്ഷ്‌മത്തില്‍നിന്ന്‌ കാരണത്തിലേക്കും കാരണത്തില്‍നിന്ന്‌ നിര്‍ഗുണത്വത്തിലേക്കും ഉയര്‍ന്നുചെല്ലുന്ന ജീവന്റെ പരിണാമഗതിയെ നിരങ്കുശം ചര്‍ച്ചചെയ്യുന്ന ശാസ്‌ത്രവീക്ഷണമാണ്‌ ഇന്നും സര്‍വവിദിതമായി നിലകൊള്ളുന്നത്‌.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies