വാഷിംഗ്ടണ്‍: ലാഹോര്‍ അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തില്‍ നിന്നും അത്യാവശ്യ ജീവനക്കാര്‍ ഒഴികെയുള്ളവരെ അമേരിക്ക പിന്‍വലിച്ചു.ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് അമേരിക്കന്‍ പൗരന്മാര്‍ ലാഹോറിലേക്ക് യാത്ര ചെയ്യരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
അല്‍ഖ്വെയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്ന കാര്യം യമനിലെ അല്‍ഖ്വെയ്ദ മേധാവിയോട് സംസാരിച്ച വിവരം കഴിഞ്ഞ ദിവസം ‘ന്യൂയോര്‍ക്ക് ടൈംസ്’ പത്രം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ ഈ നിലപാട്. യു.എസിന് പിന്നാലെ ബ്രിട്ടനും പാകിസ്താനിലുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് യാത്രാമുന്നറിയിപ്പൂകളും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.













Discussion about this post