തിരുവനന്തപുരം: കേരളത്തിലെ ഫൈന്‍ ആര്‍ട്‌സ് കോളേജുകളില്‍ നടത്തുന്ന നാലുവര്‍ഷ ഡിഗ്രി കോഴ്‌സിന് (ബി.എഫ്.എ) 2013-14 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശന പരീക്ഷയില്‍ വിജയിച്ചതും, ആദ്യ അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടതുമായ വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 13, 14 തീയതികളില്‍ അതത് കോളേജുകളില്‍ പ്രവേശനത്തിന് മെമ്മോ അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ അതത് കോളേജുകളില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരായി പ്രവേശനം നേടണം.












