ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ബസ് കാറുമായി കൂട്ടിയിടിച്ച് നദിയിലേക്ക് മറിഞ്ഞ് 18 മരണം. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവശ്യയിലാണ് സംഭവം. അപകടം നടക്കുമ്പോള്‍ ബസ്സില്‍ അറുപതിലേറെ ആളുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിനോദ യാത്രയ്ക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. മലയോര നഗരമായ പുന്‍ഗാകില്‍ നിന്നും മടങ്ങവെയാണ് കാറുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ബസിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് ഇടയാക്കിയത്. അപകടം നടക്കുമ്പോള്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന രണ്ട് കുട്ടികളെ കാണാതായിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.













Discussion about this post