ജോഹന്നാസ് ബര്‍ഗ്: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ടേല ആശുപത്രി വിട്ടു. ജൂണ്‍ എട്ടിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജോഹന്നാസ് ബര്‍ഗിലെ വീട്ടിലേക്കാണ് മണ്ടേലയെ കൊണ്ടുപോയത്.
മണ്ടേലയുടെ ആരോഗ്യനില മെച്ചപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും പ്രാര്‍ത്ഥന തുടരണമെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Discussion about this post