സങ്കല്‍പം
അസ്യശ്രീലളിതാസഹസ്രനാമസ്‌തോത്ര
മഹാത്രിപുരസുന്ദരീ ദേവതാ.
ശ്രീമദ് വാഗ്ഭവകൂടേതി ബീജം (നാഭൗ).
മധ്യകൂടേതിശക്തിഃ (ഗുഹ്യേ)
ശക്തികൂടേതി കീലകം (പാദയോഃ).
ശ്രീമഹാത്രിപുരിസുന്ദരീ പ്രസാദസിദ്ധിദ്വാരാ
ചിന്തിതഫലാവാപ്ത്യര്‍ഥേ ജപേ വിനിയോഗഃ (സര്‍വാംഗേ)
ഐം അംഗുഷ്ഠാഭ്യാംനമഃ
ക്ലിം തര്‍ജനീഭ്യാം സ്വാഹാ
സൗഃ മധ്യമാഭ്യാം വഷട്
ഐം അനാമികാഭ്യാം ഹും
ക്ലീം കനിഷ്ഠികാഭ്യാം വൗഷട്
സൗഃ കരതലപൃഷ്ഠാഭ്യാം അസ്ത്രായ ഫട്
ഐം ഹൃദയായ നമഃ
ക്ലീം ശിരസേ സ്വാഹാ
സൗഃ ശിഖായൈ വൗഷട്
ഐം കവചായ ഹും
ക്ലിം നേത്രത്രയായ വൗഷട്
സൗഃ കരതലപൃഷ്ഠാഭ്യാം. അസ്ത്രായ ഫട്
ഭൂര്‍ഭുവസ്സുവരോം ഇതി ദിഗ്ബന്ധഃ
മാനസപൂജ
ലം പൃഥിവ്യാത്മികായൈ ഗന്ധം സമര്‍പയാമി
ഹം ആകാശാത്മികായൈ പുഷ്പം…
യം വായ്വാത്മികായൈ ധൂപം ആഘ്രാപയാമി
രം അഗ്ന്യാത്മികായൈ ദീപം ദര്‍ശയാമി
വം അമൃതാത്മികായൈ അമൃതം മഹാനൈവേദ്യം നിവേദയാമി
സം സര്‍വാത്മികായൈ സര്‍വോപചാരപൂജാം സമര്‍പയാമി
ധ്യാനം
സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലിസ്ഫുരത്
താരാനായകശേഖരാം സ്മിതമുഖീം
ആപീനവക്ഷോരുഹാം
പാണിഭ്യാം അലിപൂര്‍ണരത്‌നചഷകം
രക്തോല്‍പലം ബിഭ്രതീം
സൗമ്യാം രത്‌നഘടസ്ഥ രക്തചരണാം
ധ്യായേത് പരാം അംബികാം.
സിന്ദൂരച്ചെമപ്പാര്‍ന്ന ഉടലും മൂന്നുകണ്ണുകളും മാണിക്യമുടിയില്‍ തിളങ്ങുന്ന ചന്ദ്രകിരീടവും പുഞ്ചിരിപൊഴിക്കുന്ന മുഖവും മുഴുത്തുയര്‍ന്ന മാറിടവും മധുനിറഞ്ഞ രത്‌നപാത്രം ചെന്താമരപ്പൂവ് എന്നിവയേന്തിയ കൈകളും ശാന്തഭാവവും രത്‌നത്തറയില്‍ വച്ച കാലുമിയന്ന ശ്രേഷ്ഠയായ അമ്മയെ ധ്യാനിക്കുക.
അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം.
ഇളം ചെംനിറത്തോടും കാരുണ്യം ഓളം തുളുമ്പുന്ന കണ്ണുകളോടും കൂടി, കയര്‍ തോട്ടി പൂവമ്പുകള്‍ പൂവില്ല് എന്നിവ ധരിച്ച്, ചുറ്റും അണിമ മുതലായ സിദ്ധിദേതകളുടെ പ്രഭയോടുകൂടിയ ഭവാനീഭഗവതിയെ ഞാന്‍ ധ്യാനിക്കുന്നു.
ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം
പദ്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്
ഹേമപദ്മാം വരാംഗീം
സര്‍വാലങ്കാരയുക്താം സതതം അഭയദാം
ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂര്‍ത്തിം സകലസുരനുതാം
സര്‍വസമ്പത്പ്രദാത്രീം
പദ്മാസനത്തില്‍ / താമരപ്പുംപീഠത്തില്‍ ഇരിക്കുന്ന, വിടര്‍ന്ന മുഖവും താമരപ്പൂവിതള്‍നീള്‍ക്കണ്ണുകളും പൊന്‍നിറവും മഞ്ഞപ്പൂമ്പട്ടുടയാടയും കൈയിലേന്തിയ തിളങ്ങുന്ന പൊന്‍താമരയും ശ്രേഷ്ഠമായ ഉടലും എല്ലാവിധ അലങ്കാരങ്ങളുമുള്ള, സദാ അഭയം നല്‍കുന്നവളും ഭക്തര്‍ നമസ്‌കരിക്കുന്നവളുമായ, ശാന്തസ്വരൂപിണിയും സമസ്തദേവകളും കുമ്പിടുന്നവളും അഖിലൈശ്വര്യദായിനിയും മംഗളമൂര്‍ത്തിയായ ശിവന്റെ പത്‌നിയുമായ ശ്രീ വിദ്യാഭഗവതിയെ ധ്യാനിക്കുക.
സകുങ്കുമവിലേപനാം അളികചുംബികസ്തൂരികാം
സമന്ദഹസിതേഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീം അരുണമാല്യഭൂഷാംബരാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരാമ്യംബികാം.
കുങ്കുമച്ചാറണിഞ്ഞ് നെറ്റിയില്‍ കസ്തൂരിപ്പൊട്ടുതൊട്ട് പുഞ്ചിരച്ചുംകൊണ്ടു നോക്കുന്നവളും, അമ്പുകള്‍ , വില്ല് ,കയര്‍ , തോട്ടി എന്നിവയേന്തിയവളും, സകലരെയും മയക്കുന്നവളും, ചെമന്ന മാലകള്‍ ആടയാഭരണങ്ങള്‍ ഇവയുള്ളവളും, ചെമ്പരുത്തിപ്പൂം പ്രഭയിയന്നവളുമായ അമ്മയെ ജപത്തിനിടയില്‍ ഞാന്‍ ഓര്‍മിക്കുന്നു.
—————————————————————————————————————————————————

തുഞ്ചന്‍ സ്മാരക സമിതി പ്രസിദ്ധീകരണം, ഐരാണിമുട്ടം, തിരുവനന്തപുരം 695009
Discussion about this post