ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും മുതിര്‍ന്ന പുരുഷന്‍ എന്ന ഗിന്നസ് റിക്കാര്‍ഡിന് ഉടമയായിരുന്ന സെലിസ്റിയാനോ ഷേന്‍സ് ബ്ളയിസ് (112) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ ഗ്രാന്‍ഡ് ഐലന്‍ഡിലെ ഒരു നഴ്സിംഗ് ഹോമിലായിരുന്നു അന്ത്യം. ജൂണില്‍ ജപ്പാനിലെ നൂറ്റിപ്പതിനാറുകാരനായ ജിറോമന്‍ കിമുറെ മരിച്ചതോടെയാണ് ഏറ്റവും പ്രായം കൂടിയ വ്യക്തയായി സെലിസ്റിയാനോ ഷേന്‍സ് ബ്ളയിസ് തെരഞ്ഞെടുക്കപ്പെട്ടത്. മക്കളും മക്കളുടെ മക്കളും അവരുടെ മക്കളും ഉള്‍പ്പെടെ നാലു തലമുറയില്‍പ്പെട്ട 29 അംഗങ്ങള്‍ ഇദേഹത്തിന്റെ പിന്‍തലമുറക്കാരാണ്. സെലിസ്റിയാനോയുടെ മരണത്തോടെ ഇറ്റാലിയന്‍ പൌരനായ ആര്‍തുറോ ലികാത (111) ആയിരിക്കും ഇനി ലോകത്തിലെ പ്രായം കൂടിയ പുരുഷന്‍. ജനന രേഖകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച ശേഷം മാത്രമേ ഇദ്ദേഹത്തിന് ഈ പദവി നല്‍കൂ.













Discussion about this post