തിരുവനന്തപുരം: സിപിഐയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു. 85 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരണസമയത്ത് സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയിലുണ്ടായിരുന്നു. മരണവിവരമറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രിയിലെത്തിയിരുന്നു.












