പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ ക്രിസ്ത്യന്‍ പള്ളിക്കു സമീപമുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരിക്കേറ്റു. ക്വിസ ഖവാനി ബസാറിലെ കൊഹത്തി ഗേറ്റ് ജില്ലയിലെ ക്രിസ്ത്യന്‍ പള്ളിക്കു പുറത്തായിരുന്നു സ്‌ഫോടനം.
രണ്ടു സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഞായറാഴ്ചയായതിനാല്‍ പള്ളിയില്‍ വിശ്വാസികളുടെ നല്ല തിരക്കായിരുന്നു. ആരാധന കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങവേയായിരുന്നു സ്‌ഫോടനം. സംഭവസമയത്ത് ഏതാണ്ട് അഞ്ഞൂറോളം പേര്‍ പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ നാലു കുട്ടികളും ആറു സ്ത്രീകളും ഉള്‍പ്പെടും. പരിക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി വരുന്നു.
പരിക്കേറ്റവരില്‍ മുപ്പത്തിയഞ്ചോളം പേരെ ലീഡി റീഡിംഗ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം വളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ ബലൂചിസ്ഥാനിലെ സിബി പ്രവിശ്യയില്‍ ഒരു മോട്ടോര്‍സൈക്കിള്‍ പൊട്ടിത്തെറിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.













Discussion about this post