സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍
ജ്ഞാനംപുലര്‍ന്നുപുതുപുഞ്ചിരി ഹാ! വിരിഞ്ഞും;
സ്‌നേഹംതെളിഞ്ഞുമനമാകെമണംചൊരിഞ്ഞും 1
ആദിവ്യനാമം; അകമേതുണയേകിടാനാ-
യോതീടണം മമഗുരോ,ഹൃദയത്തിലെന്നും
നീരന്ധ്രനീരദനിശീഥനിശാന്തഭാവം
നീയെന്തിനെന്നിലിഹതൂകുവതിന്നുനിത്യം 2
നീയൊന്നുതാനഭയമെന്നുമഭൗമസത്യ-
ത്തൂവെണ്ണിലാവൊളികണക്കെ,എനിക്കുമുന്നില്‍.
നിന്‍കര്‍മ്മമാര്‍ഗമതുകണ്ടുകവിത്ത്വമാര്‍ന്നേന്‍;
അന്‍പുറ്റകര്‍മ്മപഥസഞ്ചലനത്തിനായി 3
വമ്പറ്റുകമ്പമിവി,ടിക്ഷിതിതാനുമങ്ങു-
മുമ്പേവെടിഞ്ഞുപുനെരങ്ങനെഞങ്ങള്‍തങ്ങും!
മൂകാംബികാമഹിമയാര്‍ന്നു;മഹീതലത്തില്‍
ശോകാന്തകാരമഖിലംസുഖദീപ്തമാക്കി 4
ശ്രീകൃഷ്ണദര്‍ശനനിയോഗവുമങ്ങുസിദ്ധി-
ച്ചാകൃഷ്ടനായിജഗദീശ്വരലീലയിങ്കല്‍
ഫുല്ലാരവിന്ദമകരന്ദസുഗന്ധസൂക്തം;
മെല്ലേപൊഴിച്ചുസുഖസുന്ദരഗന്ധിയായി, 5
വല്ലായ്മതെല്ലുമകതാരിലിയറ്റിടാതെ,
കല്ല്യാണരൂപ,കരളില്‍കളിയാടുകെന്നും
ജന്മാന്തരസ്സുകൃതമാല്യമണിഞ്ഞുമണ്ണില്‍
സന്‍മാര്‍ഗദര്‍ശനതപസ്സിലലിഞ്ഞുമോദാല്‍; 6
സാഷ്ടാംഗമങ്ങുവിലയിച്ചുഗുരോ,പ്രപഞ്ച-
സ്രഷ്ടാവുതന്നരികിലായുപവിഷ്ടനായി
വിദ്യുല്‍പ്രകാശപരിരംഭിതഭാനുബിംബം
പ്രദ്യോതനപ്രഭൃതിപൂണ്ടുപ്രഹൃഷ്ടമായി; 7
പൃഥ്വീതലത്തിലനുവേലമുദിച്ചിടുംപോല്‍
ചിത്തേവസിച്ചുതിരുദര്‍ശനമേകിടൂനീ
ശ്രീരാമദാസഹനുമന്‍മഹിതപ്രഭാവം;
ശ്രീനീലകണ്ഠഗുരുപാദവരപ്രസാദം 8
ശ്രീരാമമന്ത്രമതിപാവനമാത്മസാരം
ശ്രീയാര്‍ന്നുനിന്നില്‍വിലസുന്നുവിധിപ്രകാരം.
ധര്‍മ്മംവെടിഞ്ഞുമലര്‍ശയ്യകള്‍പൂകിടാതെ;
കര്‍മ്മംനടത്തി മനുവംശജരെത്തുണയ്ക്കാന്‍ 9
ജന്മംതുടിക്കുമണിവല്ലകിമീട്ടിനാഥന്‍
നര്‍മ്മംവിടര്‍ന്നമൃദുഗീതികളാലപിപ്പൂ.
സാനന്ദമോടെസകലാത്മസമസ്യയായി
ചേതസ്സുമാഴ്‌കെ,അകതാരിലനാദിസത്യം 10
നീയേകിടുന്നഹഹ നിത്യസമാഗമത്താ-
ലായുസ്സുയര്‍ത്തിജനികര്‍മ്മനിവൃത്തിനേടാന്‍
ഈലോകസീമകള്‍കടന്നുനടന്നുനീങ്ങാന്‍
ആലോലമാത്മതടിനീതടശോഭിയാകും 11
പൂപോലുണര്‍ന്നുനിറവാര്‍ന്നയതീശ്വരാ നീ
കാലേകനിഞ്ഞുകനകാഭപരത്തുകെന്നില്‍
വേദാന്തചിന്തയിലിയന്നുസമത്വഭാവം
മോദേനയിങ്ങുചൊരിയുന്നുചിരംമനസ്സില്‍ 12
പാദാന്തികേ;വിമലസാന്ദ്രസുഗന്ധസൂനം
കേദാരനാഥ;തവചിന്തയില്‍ഞാനുതിര്‍പ്പൂ
ബ്രഹ്മാണ്ഡകോടികള്‍കരത്തിലൊതുക്കിനിര്‍ത്തി
സമ്മോഹനസ്മൃതികള്‍തൂകിയതുല്യമായി 13
ചിന്‍മുദ്രപൂണ്ടുതപമാര്‍ന്നുമനുഷ്യജന്മം
ഉണ്‍മയ്ക്കുവേണ്ടപരിപാകതയാക്കിമാറ്റാന്‍
ദൈ്വതംരചിച്ചുഭുവനത്തിലജയ്യനായ്,അ-
ദൈ്വതംവരിച്ചുഗുരുഭൂതിയിലായമര്‍ന്നും, 14
നാദപ്രപഞ്ചപരിരമ്യപരാത്പരത്വം;
ദ്യോതിച്ചുമാദിമമഹസ്സുകണക്കഹോ നീ
പൂവായ്‌വിടര്‍ന്നുസദയംമധുതൂകിനിന്നും,
ന്‌ലാവായ്പടര്‍ന്നുപദചാരുതനാവിലാര്‍ന്നും, 15
രാവായുയര്‍ന്നുതിരുവാതിരയായ്‌നിറന്നും,
മേവുന്നിതെന്‍നിനവില്‍നീനിരവദ്യമെന്നും
ആരമ്യഹര്‍മ്യമവയൊക്കെവെടിഞ്ഞുസ്‌നേഹ-
ത്തേരേറിമര്‍ത്യഹൃദയങ്ങളിലാര്‍ദ്രമായി; 16
ആനന്ദദായകനനന്തനനാദിനാഥന്‍
ഊനങ്ങള്‍താണ്ടിമതിവിഭ്രമമാണ്ടിടാതെ;
ഏകാന്തചിന്തയിലലിഞ്ഞുജഗത്രയത്തിന്‍
വാഗര്‍ഥമത്രയുമളന്നുനിജപ്പെടുത്താന്‍ 17
ഭാവാബ്ധിതന്‍നടുവിലൂടെനടന്നകന്നാ-
ജീവാത്മസാരമഖിലം പൊഴിയുന്നഗാധം
വിശൈ്വകവന്ദ്യനമലന്‍ചിരപൂജിതന്‍നിന്‍
തൃക്കൈകള്‍തൊട്ടുനിടിലത്തിലനുഗ്രഹിക്കെ; 18
വേദങ്ങള്‍നാലുമതിപാവനമെന്‍ഹൃദന്തേ
ദ്യോതിച്ചു,നിത്യമതിനൂതനഭാവമോടെ!
നന്മയ്ക്കുതക്കവഴിയൊക്കെയൊരുക്കിയിങ്ങെന്‍
ജന്മംസദാസഫലമാക്കുവതിന്നുവേണ്ടി 19
നിന്‍സ്‌നേഹശീലമനുവേലമനശ്വരംനീ
വന്‍ശൈലമേറ്റിവിനയാന്വിതനായ്‌വിചിത്രം!
ഹേ,ധര്‍മ്മസാരനനവദ്യനതുല്യഭാവന്‍
ഹേമന്തചന്ദ്രവദനന്‍ കലികാലനാഥന്‍ 20
നിന്‍ജന്മകേളികളിലെന്‍മനമെത്രയെത്ര-
യ്ക്കുന്‍മുഗ്ധമെന്നുഭുവനത്തിലചിന്ത്യമായ്ഹാ!
സത്യംവരിച്ചുനവഭാവനയാര്‍ന്നുമണ്ണില്‍
ചിത്തംയജിച്ചു തവസദ്ഗുരുപാദപത്മം; 21
നിത്യംനമിച്ചു മഹിതപ്രഭപൂണ്ടുകൊണ്ടാ-
സ്വത്വംത്യജിച്ചു പരമാത്മപഥത്തിലെത്താന്‍
സത്യസ്വരൂപനതിപാവനപാദലോലന്‍
സത്യപ്രവാചകനനന്തവിചാരശീലന്‍ 22
വിത്തപ്രതാപഭരിതപ്രണവപ്രയുക്തന്‍
ഹൃദ്യോതകപ്രഭവഭാനുസമാനഭാവന്‍;
വാഴ്‌വിന്‍രഹസ്യമതുതേടിയലഞ്ഞിടുമ്പോള്‍
ആഴത്തിലങ്ങൊരനുഗാനമുയര്‍ന്നുകേട്ടേന്‍ 23
ആഗാനശീലുകളില്‍നിന്നുമവര്‍ണനീയ;
സംഗീതമായൊഴുകിയെത്തിയനശ്വരംനീ
ഏതേതുപൂവുകള്‍വിരിഞ്ഞുസുഹാസഭാവം
ചേതോഹരപ്രകൃതിയിങ്കലിയറ്റിയാലും 24
നിന്‍മുഗ്ധകാന്തിയെജയിപ്പതിനാവുമോയെന്‍
ജന്മംതെളിച്ചയതിവര്യസഹസ്രഭാനോ!
വേരൊന്നമര്‍ത്തിനിലനിര്‍ത്തുവതിന്നുവേണ്ടി
ചാരേയണഞ്ഞുകനിവാര്‍ന്നൊളിചിന്നിയാലും 25
നേരിന്നുനേരുപൊഴിയാത്തമനുഷ്യവര്‍ഗം;
ആരൊന്നിതോര്‍പ്പു,തവവൈഭവമൊട്ടുപാരില്‍!
എന്തെന്തുസംഗതികളൊന്നിനുമീതെയൊന്നായ്
ചിന്തിച്ചിടുന്നുജനമീയുലകത്തിലെന്നും 26
എല്ലാമരക്ഷണമൊടുങ്ങിടു,മാമുഹൂര്‍ത്തം
തെല്ലുംവിദൂരതയിലല്ലനമുക്കുമുന്നില്‍;
എന്നോര്‍ത്തിരുന്നുമിഴിനീരുപൊഴിച്ചിടുമ്പോള്‍
വന്നെന്നില്‍നീയമൃതജീവനമന്ത്രമായി 27
എന്നെപ്പുണര്‍ന്നുയുഗകാരണകാര്യമൊന്നായ്
ചൊന്നെന്നിലാത്മബലമേകി മഹത്വപൂര്‍ണം
നിര്‍മ്മാല്യപൂജയില്‍നിമഗ്നമൊടങ്ങുറച്ചും,
കര്‍പ്പൂരദീപമഥമാറൊടുചേര്‍ത്തുവച്ചും, 28
നിര്‍വേദമൊക്കെനിരുപാധികമായ്ഹനിച്ചും,
നിര്‍മോഹരാഗശിഖയൊട്ടുകൊളുത്തിവച്ചും
അഷ്ടാംഗയോഗമതിപാവനമാചരിച്ചും,
ഐശ്വര്യമെട്ടുമനുവാസരമുത്ക്രമിച്ചും, 29
വ്യഷ്ടിസ്സമഷ്ടിയുഗഭാവന അന്വയിച്ചും
സൃഷ്ടി,സ്ഥിതി,പ്രളയകാരണമായ് രമിച്ചും;
‘ഞാ’നെന്നഡംഭമതുദുര്‍ഗുണമായ്ഗണിച്ചും
ഞാനെന്നഭാവമതുസദ്ഗുണമായ്ഗണിച്ചും 30
ആനന്ദമാത്മസുഖമാക്കി,അചഞ്ചലത്വം
താനേവരിച്ചുമനമാര്യതകൈവരിച്ചും;
നീലാംബരജ്ജ്വലിതസൂര്യകരങ്ങളായി;
ഭൂലോകമാകെയതിസുന്ദരകാന്തിചിന്നി, 31
ശീലങ്ങളൊക്കെമറയാക്കിമനുഷ്യനന്മ-
ക്കാലോകമിങ്ങുസുരഭാവനകള്‍വിതച്ചും;
ശ്രീരാമചന്ദ്രമഹിതപ്രഭയില്‍ലയിച്ചും
ശ്രീരാമപാദകമലങ്ങളിലേനമിച്ചും 32
ശ്രീരാമനാമമവിരാമമുരുക്കഴിച്ചും
യോഗീശ്വരപ്രകൃതിയായ്‌വിലസിച്ചിതേനീ
ലക്ഷ്യങ്ങള്‍തെറ്റിയൊഴുകുംപുഴയെന്നപോലെ;
പ്രക്ഷുബ്ധമാര്‍ന്നുഭുവനത്തിലതീവദീനം 33
ജന്മംവൃഥാവികലമാക്കി,നിരാശ്രയേണ
തന്നിഷ്ടമോടെനടകൊണ്ടൊരുവേളയിങ്കല്‍
നീവന്നുസദ്ഗതിയുമേകിവിഭൂതിയാര്‍ന്നെന്‍
ജീവന്റെജീവനിലൊരത്ഭുതദീപമായി 34
കാവ്യപ്രബോധനകലാദിസമസ്തവുംപൊന്‍
നാവാലുതിര്‍ത്തുമമഹൃത്തിലതെത്രധന്യം!
എല്ലാംവെടിഞ്ഞുമമജീവനുമങ്ങപാര-
സ്വര്‍ലോകവാടമതുപൂകിടുമെങ്കിലുംഹാ! 35
ഇല്ലില്ലെനിക്കരിയശോകമകറ്റുവാനായ്
തെല്ലുംമനസ്സിലവലംബനമൊന്നുവേറെ
തന്‍പൈതലെത്രകുസൃതിത്തരമങ്ങുകാട്ടി-
ച്ചെന്നാലുമേജനനിഹന്ത!പൊറുത്തിടുംപോല്‍; 36
എന്നുള്ളിലായ്ഗുരു,കടാക്ഷമനര്‍ഗ്ഗളംനീ
നന്നായ്‌പൊഴിച്ചമരഭാവന തൂകിയാലും.
ആരമ്യഭാവഭവഭാവുകമാര്‍ന്നമണ്ണില്‍
ആരബ്ധകര്‍മ്മമതിധന്യതയായിടാനായ് 37
ആരാധ്യപാദുകമതുള്ളിലണച്ചുജന്മ-
സാഫല്യമാര്‍ന്നുനിജപാതകള്‍പൂകിടുന്നേന്‍.
താങ്ങാവതല്ലമമസദ്ഗുരുനിന്‍വിയോഗം
തേങ്ങുന്നിതെന്നുമനുതാപമൊടെന്റെചിത്തം 38
നിര്‍മുക്തമാത്മസരസ്സില്‍വിരിയുന്നുനിത്യം
നിര്‍മ്മാല്ല്യസൂനസുഖസാന്ദ്രസുഗന്ധിയായ്‌നീ!
ദേഹിക്കുദേഹമൊരുവേളവെടിഞ്ഞിടേണം
ദേഹത്തിനുംപുനരതെന്നതുപോലെതന്നെ! 39
എന്നാലുമെന്‍ഹൃദയവേദനയാറ്റിടാനായ്
ഇന്നേതുവേദമിവിടുണ്ടതിനായി മുന്നില്‍
മാനത്തുദിച്ചൊളികള്‍ചിന്നിയുയര്‍ന്നുപൊങ്ങും
ആ,നവ്യതാരകമതെന്‍ഗുരു നാഥനല്ലോ! 40
കാണട്ടെകണ്‍നിറെ,മനംനിറയെപ്രഭോനിന്‍
ചേണുറ്റരൂപമതിമോഹനമാത്മസാരം
ആവില്ലെനിക്കുതവചിന്തയില്‍നിന്നുവേറി-
ട്ടേവംമനസ്സിനെമഹോന്നതപീഠമേറ്റാന്‍ 41
ആവോ,കനിഞ്ഞഴല്‍കെടുത്തിനിതാന്തമെന്റെ;
ജീവന്റെയുള്ളില്‍വിളയാടുകസദ്ഗുരോനീ
Discussion about this post