ഉദ്യദ് ഭാനു സഹസ്രാഭാ ചതുര്‍ബാഹു സമന്വിതാ
രാഗസ്വരൂപ പാശാഢ്യാ ക്രോധാകാരാങ്കുശോജ്വലാ
1.
ഉദിച്ചുയരുന്ന ആയിരം സൂര്യന്‍മാരുടെ ശോഭയാര്‍ന്നവള്‍. നാലുകൈകള്‍ നന്നായി ഇണങ്ങിയവള്‍; ദേവിയുടെ സ്ഥൂലസ്വരൂപത്തെക്കുറിച്ചുള്ള സങ്കല്‍പം; മറ്റു നാലുരൂപങ്ങള്‍: സൂക്ഷ്മം (മന്ത്രമയം), സൂക്ഷ്മതരം (കാമകലാരൂപം), സൂക്ഷ്മതമം (കുണ്ഡലിനീരൂപം), ശുദ്ധബ്രഹ്മരൂപം. ജീവജാലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന രാഗത്തിന്റെ രൂപത്തിലുള്ള പാശം (കയര്‍) ഇടതുപിന്‍കൈയില്‍ പിടിച്ചവള്‍. (ക്രോധ-ആകാര-അങ്കുശ-ഉജ്വലാ); ഒരു ജീവിയെ മറ്റൊന്നില്‍നിന്നകറ്റുന്ന ക്രോധത്തിന്റെ രൂപത്തിലുള്ള അങ്കുശം (തോട്ടി) വലത്തുപിന്‍കൈയില്‍ പിടിച്ച് ശോഭിക്കുന്നവള്‍.
—————————————————————————————————————————————————

തുഞ്ചന്‍ സ്മാരക സമിതി പ്രസിദ്ധീകരണം, ഐരാണിമുട്ടം, തിരുവനന്തപുരം 695009
Discussion about this post