തിരുമാന്ധാംകുന്ന് കേശാദിപാദം (ഭാഗം – 32)
ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍
സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍
ഘട ഘട നിനാദവും ഘട്യഘണ്ഡാരവ
ധ്വനിയൊടിട ചേരുമാ ഘര്‍ഘരി തൊഴുന്നേന്‍
താണ്ഡവനൃത്തത്തിനനുസരിച്ച് ശബ്ദിക്കുന്ന കാല്‍ചിലമ്പുകളെ വന്ദിക്കുന്നു. ഘട ഘട എന്ന ശബ്ദവും സ്തുതിഗീതങ്ങളുതിര്‍ക്കുന്ന മണിയൊച്ചയുമിടചേര്‍ന്ന് ഘര്‍ഘരിയുടെ ശബ്ദം അത്യന്ത ഗംഭീരമായി നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഇവിടെ ഓരോ അണുവിലും സ്പന്ദിക്കുന്ന ചലനമാണ് ശിവപാദങ്ങളിലൂടെ ദൃശ്യമാകുന്നത്. ജീവിത സുഖങ്ങളുടെ ഉപലബ്ധിക്കായി തലങ്ങും വിലങ്ങുമോടി പ്രപഞ്ചത്തെ ശബ്ദാകുലിതമാകുന്ന ജീവന്മാരുടെ കോലാഹലം ചിലമ്പിന്റെ നാദകോലാഹലത്തില്‍ കേള്‍ക്കാം. ജീവജാലങ്ങള്‍ക്കു കര്‍മ്മങ്ങള്‍ ചെയ്യാനുള്ള അവസരവും കര്‍മ്മഫലവും പ്രദാനം ചെയ്യുന്ന ഈശ്വര ശക്തിയുടെ പ്രതീകം കൂടിയാണ് ശബ്ദിക്കുന്ന കാല്‍ചിലമ്പുകള്‍. ബന്ധനത്തിനോ മോചനത്തിനോ ഈ അവസരം വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യം ജീവന്മാര്‍ക്കുള്ളതാണ്. ആത്മമോക്ഷത്തിനുള്ള സന്ദര്‍ഭമായി ജീവിതത്തെ കാണുന്നവര്‍ ചിലമ്പുകളുടെ പവിത്രത തിരിച്ചറിയുന്നു.
Discussion about this post