സ്റ്റോക്‌ഹോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം മൂന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചു. മാര്‍ട്ടിന്‍ കാര്‍പ്ലസ്, മൈക്കല്‍ ലെവിറ്റ്, അരിയ വാര്‍ഷല്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. സങ്കീര്‍ണ രാസസംവിധാനങ്ങളുടെ വിവിധ അളവിലുള്ള മാതൃകകള്‍ സംബന്ധിച്ച പഠനത്തിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി. ഇത്തരം മാതൃകകള്‍ നിര്‍മ്മിക്കാനുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്. സ്റ്റോക്‌ഹോമില്‍ ഗൊരാന്‍ ഹാന്‍സന്‍ അധ്യക്ഷനായ സമിതിയെ നൊബേല്‍ ജേതാക്കളെ പ്രഖ്യാപിച്ചത്.













Discussion about this post