‘മനോരൂപേക്ഷു കോദണ്ഡാ’ പഞ്ച – തന്‍മാത്ര – സായകാ
‘നിജാരുണ-പ്രഭാപൂര-മജ്ജദ്-ബ്രഹ്മാണ്ഡ-മണ്ഡലാ
(മനോരൂപ-ഇക്ഷുകോദണ്ഡം) സങ്കല്‍പ-വികല്‍പങ്ങളാല്‍ വളവാര്‍ന്ന മനസ്സിന്റെ രൂപത്തിലുള്ള ഇക്ഷുകോദണ്ഡം (കരിമ്പുവില്ല്) ഇടത്തു മുന്‍കൈയില്‍ ധരിച്ചവള്‍. പഞ്ചേന്ദ്രിയവിഷയങ്ങളായ ശബ്ദ-രൂപ-രസ-ഗന്ധ-സ്പര്‍ശങ്ങളാകുന്ന സായകങ്ങള്‍ (അമ്പുകള്‍) വലത്തുമുന്‍കൈയില്‍ ധരിച്ചവള്‍. (നിജ-അരുണ) തന്റേതുമാത്രമായ (നിജം) ചെംനിറക്കുത്തൊഴുക്കില്‍ (അരുണപ്രഭാപൂരം) മുഴുകുന്ന (മജ്ജത്) സമസ്ത ലോകങ്ങളോടും (ബ്രഹ്മാണ്ഡമണ്ഡലം) കൂടിയവള്‍.
‘ചമ്പകാശോക – പുന്നാഗ – സൗഗന്ധിക-ലസത്-കചാ
‘കുരുവിന്ദ-മണി ശ്രേണീ-കനത് കോടീര-മണ്ഡിതാ
(ചമ്പക-അശോക) ചമ്പകം അശോകം പുന്നാഗം സൗഗന്ധികം (കല്‍ഹാരം) തുടങ്ങിയ പൂക്കള്‍ വിലസുന്ന (ലസത്) മുടി (കചം) യാര്‍ന്നവള്‍. (ദേവിയുടെ മുടിയില്‍ ഇടം കിട്ടിയതിനാല്‍ പൂക്കള്‍ക്ക് ഭംഗികൂടുന്നു). പദ്മരാഗരത്‌നങ്ങളുടെ നിര (കുരുവിന്ദ മണിശ്രേണി) വിളങ്ങുന്ന (കനത്) കിരീട (കോടീരം) ത്താല്‍ അലങ്കൃത(മണ്ഡിത)യായവള്‍. കുരുവിന്ദമണിശ്രേണിം കുറുമൊഴിമുല്ലമൊട്ടുകളുടെയും പലതരം രത്‌നങ്ങളുടെയും നിര എന്നുമാവാം.
—————————————————————————————————————————————————

തുഞ്ചന്‍ സ്മാരക സമിതി പ്രസിദ്ധീകരണം, ഐരാണിമുട്ടം, തിരുവനന്തപുരം 695009
Discussion about this post