Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

മാതൃസൂക്തം (ഖണ്ഡകാവ്യം)

by Punnyabhumi Desk
Oct 14, 2013, 06:00 am IST
in സനാതനം

സുദര്‍ശന്‍ കാര്‍ത്തികപ്പറമ്പില്‍

ദേവീ, മഹേശ്വരി മഹാമഹിതപ്രഹര്‍ഷേ
മേവീടുകെന്നുമതിപാവനമെന്റെ ചിത്തേ.
ഈവിശ്വമാകെയവിടുന്നൊളിചിന്നി നില്‍പ്പൂ.
രാവില്‍നിലാവുപകരും വിധുവെന്നപോലെ!                   1

ആമുഗ്ധചിന്തകളിലാണ്ടുദിനങ്ങള്‍ നീക്കേ,
ആമഞ്ജുഭാഷയിലലിഞ്ഞു മനംകുളിര്‍ക്കേ,
സാമോദമാദി മഹസിങ്കലുണര്‍ന്നൊരാനല്‍,
പ്രേമോദയപ്രകൃതികണ്ടടിയന്‍ നമിപ്പൂ.                         2

പാലൊത്ത പുഞ്ചിരിയുമായി നഭോതടത്തില്‍,
ചേലാര്‍ന്നുദിക്കുമരുണപ്രഭതന്നില്‍ മിന്നി,
ആലോലമാത്മപരിവേഷമൊടേതിലും ശ്രീ-
യോലുന്നനന്തതയിലാര്‍ന്നമലേ യുഗാന്തം.                    3

തായപ്രഫുല്ല പരിശോഭിതയായ് വിശാലം
മായയ്ക്കുപിന്നില്‍ മറയായ് മഹിതാഭയായി,
മായാതെനില്‍പ്പു,നിയതീനിയുതപ്രയുക്തം,
കായത്തിലാണ്ടുകരുണാമയി കര്‍മ്മസൂക്തം!                   4

മാണിക്യവീണയിലുണര്‍ന്ന തവാന്തരംഗം
കാണുന്നുഞാനമലഹര്‍ഷ വിഭൂതസാരം
ചേണുറ്റൊരാമിഴികളെന്നിലിയറ്റിയേവം,
വാണീടുകെന്‍ ഹൃദയവാടിയിലായി മാതേ.                    5

ഞാനെന്നതത്വമതു,തന്നിലൊതുക്കിവച്ചും
ജ്ഞാനപ്രബോധരസബിന്ദുവിലായ് ലസിച്ചും
ധ്യാനപ്രമഗ്നതരചിന്തയിലായ് ലയിച്ചും,
നാനാദിഗന്തവുമുണര്‍ത്തുകയല്ലി മാതേ.                        6

ആനന്ദദുന്ദുഭിരവങ്ങളിലുദ്ഗമിച്ചും
മാനസ്സസൂനശുഭതന്തിയില്‍ നിര്‍ഗളിച്ചും
ആനാമമന്ത്രമിഹസാമകമായ് ദ്യുതിച്ചും
താനേയുണര്‍ന്നുയിരുപാകുകയല്ലി മാതേ.                      7

താരാപഥങ്ങളിലനശ്വര തേജസാര്‍ന്നും
നേരായനേരിലണിമാദിഗുണം പകര്‍ന്നും
ആരാഗവൈഭവമഭംഗുരമായ് പുലര്‍ന്നും
ചാരേയണഞ്ഞനിതരാഭ പൊഴിപ്പുമാതേ.                        8

ആമൗലിയിങ്കലൊരു മുത്തുകണക്കെയെന്നും
ആമന്ദ്രമങ്ങൊളിപകര്‍ന്നു ലസിച്ചിടാനായ്
കാമിപ്പുഞാനതുലമാത്മ വിപഞ്ചിമീട്ടി,
ആമഗ്നമോടണയുഹേ,ജഗദൈക മാതേ,                        9

പാടിപ്പുകഴ്ന്ന തിരുനാമമതെത്രയീഞാന്‍
ആടല്‍മറന്നുരുവിടുന്നു നിതാന്തമിന്നും!
ഈടുറ്റൊരാമഹിമയെന്നകതാരിലാര്‍ദ്രം,
ചോടൊട്ടുവച്ചുപരമെത്തുകയല്ലി, മാതേ.                       10

ആയാഗശാലയിലചഞ്ചല ചിത്തനായ് ഞാന്‍
ആയുഷ്യഭാവനപൊഴിച്ചണയുന്നു,മോദാല്‍
മായാമയപ്രചുരസാരസരസ്സില്‍ നീന്തി,
സായൂജ്യമാര്‍ന്നടിയനുള്ളമറിഞ്ഞു, മാതേ.                           11

ഹാ!ഹൈമഭൂവിലതിതീവ്രതപസ്സിലാണ്ടും,
ആഭൗമശൈവഹൃദയാമൃത ചിന്തപൂണ്ടും,
ഏകൈകതത്ത്വവിബുധസ്വര കാവ്യകേളീ-
സാകല്യസൗഭഗവിഭൂതികളേകു,മാതേ.                               12

ജീവന്റെയുള്ളിലുറവായുരുവായതീവ-
മാവിഘ്‌നമൊക്കെയുമൊടുക്കി മഹത്വപൂര്‍ണം.
ആവല്ലിതന്നില്‍ മുളപൊട്ടിടുമാദിസര്‍ഗ്ഗ-
ഭാവത്തിനൊത്തുവിളയാടുകയല്ലി മാതേ!                            13

ഒന്നെന്നതത്വമതില്‍ നിന്നുമനന്തരൂപം
നന്നായ്‌മെനഞ്ഞു,നിജകര്‍മ്മമുരുക്കഴിച്ചു.
വെന്നീടുവാനതിനെയാര്‍ക്കുമസാധ്യമാക്കി
മുന്നേറിടുന്നു,തിരുവൈഭവമാര്‍ന്നു മാതേ!                           14

ഞാനെന്റെ ബോധതരുശാഖിയിലായ് വിടര്‍ന്ന,
സൂനത്തിനുള്ളില്‍ മധുവുണ്ടുമയങ്ങിടുമ്പോള്‍
ജ്ഞാനാവബോധസുഹൃദാമരസാരസര്‍വ-
സാനുക്കളേറിയുഗചക്രമഹോ,തെളിപ്പൂ!                              15

കാലം രചിച്ചു,പരകോടി ചരം രചിച്ചു,
മാലും രചിച്ചു,സുഖസൗഭഗവും രചിച്ചു.
സ്ഥൂലം രചിച്ചു,പുനരങ്ങനെ സൂക്ഷ്മവും ഹാ!
കാലേ രചിച്ചു ഗതികാരണവും സമൂലം.                             16

ഇല്ലില്ല,യമ്മഹിമയൊന്നതിനാലെ വേറെ,
തെല്ലും പറഞ്ഞിടുവതിന്നുജഗത്തിലേതും
എല്ലാമൊരക്ഷിയിലുണര്‍ന്നു പ്രതിസ്ഫുരിക്കെ-
യല്ലോ,മനസ്സിനെ മനസ്സറിയുന്നു മാതേ.                              17

ചിന്തിച്ചിടുമ്പൊഴിവിടൊക്കെയുമുണ്ടു മുന്നില്‍!
ചിന്തിച്ചിടായ്കിലഖിലം പരമെത്രശൂന്യം!
ചിന്തിക്കയെന്നുമതുമാത്രമഭംഗുരം ശ്രീ-
ചിന്തുന്നൊരാമഹിമയാര്‍ന്നതിഭാവുകത്വം                            18

എന്തെന്തുഭാവനകള്‍ നെയ്യുകയാണു മര്‍ത്യന്‍
എന്തുണ്ടുവാഴ്‌വിലവസാനമെടുത്തുവയ്ക്കാന്‍!
എന്തിന്നുമപ്പുറമൊരാത്മ സമാഗമത്തിന്‍
ചിന്തുണ്ട,തെന്നതറിയാന്‍മനമേകു മാതേ!                            19

കാലച്ചിലങ്കകള്‍ കിലുക്കിയവര്‍ണനീയ-
ജ്വാലയ്ക്കു ചൂടുപകരുന്ന പരന്തപത്വം,
കാലത്തെവെന്നു നിഖിലാഗമസാരമാര്‍ന്നു,
മേലേപതിപ്പു,തവശക്തിപകര്‍ന്നു മാതേ!                             20

ദുര്‍മോഹമൊക്കെയുമൊടുക്കിമെരുക്കി ചിത്തം,
നിര്‍വ്യാജമാത്മ വചസിങ്കല്‍ രമിക്കുമെങ്കില്‍
നന്‍മയ്ക്കുപാത്രമിവിടെന്തു നമുക്കു വേണ്ടൂ,
ജന്‍മങ്ങളത്രയുമെടുക്കിലുമീ ജഗത്തില്‍!                            21

ഞാനെന്നെമുന്നെയറിയാന്‍ മുതിരുമ്പൊഴേക്കും
ഊനംപടര്‍ന്നതിവിരസതയാകുമുള്ളം!
ആനാദവൈഖരിയിലെന്‍മനമാഴ്ത്തിയാത്മ-
ജ്ഞാനംപുലര്‍ത്തി നവഭാവനയേകുമാതേ.                       22

വേദങ്ങളെത്രയനുശീലനമോതിയാലും,
ആദിവ്യചിന്തകളതിന്നുയിര്‍ തൂകിയില്ലേല്‍
ചേതസ്സു,നിത്യമഴല്‍പൂണ്ടുതകര്‍ന്നു കഷ്ടം,
മേദസ്സുവറ്റി,വിരഹച്ചുഴിയാളുകില്ലേ!                               23

ഭോഗത്തില്‍ നിന്നുലകുസര്‍വമുയിര്‍ത്തിടുന്നു.
ത്യാഗത്തില്‍ നിന്നതുതളിര്‍ത്തു തഴച്ചിടുന്നു!
വേഗത്തിലപ്പൊരുള്‍ നിനയ്ക്കുവതിന്നു മാര്‍ഗ്ഗം,                  24
യോഗപ്രബുദ്ധത പൊഴിച്ചരുള്‍ ചെയ്‌വു,മാതേ

യോഗിക്കുഭോഗസുഖമൊട്ടുവിരക്തിയല്ലോ,
ഭോഗിക്കതിറ്റു,വെടിയാനെളുതാവതില്ലേ,
നാകത്തിലെത്തി,നരകത്തെയറിഞ്ഞുവെന്നാ-
ലാഗാനശീലുകളില്‍ ഞാനുയിരിട്ടുപൊന്തും!                     25

പാകത്തിലെന്നുമറിയാനനവദ്യപാദം
ആ,കല്‍പ്പകാല സുമസുന്ദരതല്‍പമേറ്റി
ആകാംഷയോടുനടനപ്രമദപ്രമുഗ്ധം
പൂകുന്നിതേ,ഹൃദയവേദിയിലായി മാതേ.                         26

പാപം രചിച്ചു,മഹിതന്നിലുരച്ചുപുണ്യം
പാപത്തിനായിപരിഹാരവുമേ പൊഴിച്ചു,
ആപത്തുവന്നുവരിയുന്ന മനസ്സിലാവോ,
ആപേക്ഷികത്വ,മുരയാതലിവേകു മാതേ.                           27

ഈലോകഗോളമയിയ,ച്ചെറുകൈവിരല്‍ക്കു,
പോലും നിസ്സാര,മതുതീര്‍ത്തു മറിഞ്ഞിടുന്നേന്‍
പാലിച്ചിടുന്നുപരിപാകതയാര്‍ന്നു സര്‍വം
ആലീലയാരറിവു,തെല്ലിവിടിന്നു മാതേ!                           28

നാളെപ്പുലര്‍ന്നു മിഴിയൊന്നു തുറന്നിടാനായ്
മീളുന്നൊരാഹൃദയമെത്ര നിശൂന്യമെന്നോ!
മേളക്കൊഴുപ്പുകളൊടിപ്പടുവിഢികള്‍ ഹാ!
നീളെക്കിനാക്കളിവിടെത്രമെനഞ്ഞിടുന്നു.                         29

മുന്നേശുഭാപ്തിയെഴുമൈഹിക ഭാവമാര്‍ന്നീ-
മന്നില്‍മദിച്ചുനിജകീര്‍ത്തി പുകഴ്ന്നുമാളോര്‍,
പൊന്നേ,യനശ്വരവചസ്സു,നിനച്ചിടാതെ,
തന്നിഷ്ടമോടെ നടകൊള്ളുകയല്ലി,മാതേ!                        30

എന്നുള്ളുരുക്കിയതിലുണ്‍മ പകര്‍ന്നിതാഞാന്‍
നിന്നുള്ളുകാണ്‍മു,കമനീയതയാര്‍ന്നു തഞ്ചം
മിന്നുന്നൊരാമഹിമയെന്നിലിദം പൊഴിച്ചു-
അന്യത്വമെന്യേവിലസ്സൂ,ചിരമാദി മാതേ.                           31

ഇന്നിന്റെ സാരമറിയുന്നതിനായിചെമ്മേ,
ഉന്നംതെളിച്ചുമനമങ്ങണയുന്നനേരം
എന്നെപ്പുണര്‍ന്നു,പരമാത്മ പരാത്പരത്ത്വം,
എന്നില്‍ പകര്‍ന്നുപരിശോഭപൊഴിപ്പു മാതേ!                     32

സ്‌നേഹംചുരന്നു ഹൃദയത്തെ വലിച്ചുനീട്ടി,
മോഹാന്ധകാരമിഹധൂളികളാക്കിമാറ്റി
ആഹര്‍മ്യമൊക്കെയഖിലാണ്ഡപഥത്തിലേറ്റി,
ആഹാടകദ്വിതിപുലര്‍ത്തുകയല്ലിമാതേ!                           33

ആനാദമാധുരിയിലാണ്ടുസമസ്തവും ഹാ!
സാനന്ദമോടഭിരമിച്ചു,വിശാരദത്വം,
തേനൂറുമമ്മൊഴിയൊടൊത്തു,നിവേദ്യമായി-
ട്ടീനാവിലായ് സപദിയോരുകയാണുമാതേ!                       34

നീലോല്‍പ്പലത്തിലവിടുത്തെ സുനേത്രമീഞാന്‍
ചാലേവിചിത്രതരമങ്ങനെ കാണ്‍മുനേരില്‍!
താലത്തിലായമൃതപുഷ്പവുമായിമുന്നില്‍
കാലത്തിനൊത്തുനിലകൊള്ളുകയാണുമാതേ!                   35

ഞാനെന്ന,ചിന്തയിലൊരിറ്റുമഹന്തയില്ലാ-
താനവ്യകാവ്യശകലം വിരചിച്ചിടുന്നേന്‍.
ധ്യാനത്തിലാണ്ടുസമഭാവനയാര്‍ന്നിതേവം,
ജ്ഞാനസ്വരൂപിണി വിപഞ്ചികമീട്ടുകെന്നില്‍.                      36

നാമങ്ങളില്ല,ഗുണരൂപവുമേതുമില്ലാ-
താമൗനവീചികളിലൊട്ടു രമിച്ചിടുമ്പോള്‍
കാമാന്ധതേ,ചിറകടര്‍ന്നു നിലംപതിപ്പൂ,
സീമാദികള്‍ക്കകലെ,യങ്ങുണരുന്നിതേ ഞാന്‍!                    37

ഈയെന്‍മിഴിക്കുമിഴിയായി ലസിച്ചുപാരം,
ഈയെന്‍മൊഴിക്കുമൊഴിയായുയിരാര്‍ന്നുലോലം,
മായാതെയെന്നുമിയലുന്നു വിഭൂതിയാര്‍ന്നീ-
മായയ്ക്കു,മായമയകല്‍പ്പതരുക്കളായി!                           38

ചിന്‍മുദ്രപൂണ്ടഥ ചിദാഗ്നിയിലാണ്ടമേയ-
സ്സന്‍മംഗളപ്രണവമന്ത്രദളംവിടര്‍ത്തി,
ഉന്‍മുഗ്ധമെന്നിലനുസ്യൂതമദമ്യമോട-
പ്പൊന്‍തൂവെളിച്ചമുതിരുന്നു,നിയാമകല്‍പ്പം!                       39

സിന്ദൂരരൂപിണി,ത്രിനേത്ര,ത്രികാലമൂര്‍ത്തേ,
സന്താനദായിനി,മഹേശ്വരിമഞ്ജുളാംഗേ
മന്ദാരപുഷ്പദളവാസിനി,വാമഗാത്രേ,
ചെന്താരടികളടിയങ്ങളിതാനമിപ്പൂ.                                  40

മായാമയീ,സുഹൃദഭാഷിണി ത്വല്‍പ്രഭാവം
ഹായെന്നിലേകി വിലയിക്കുകയല്ലിനിത്യം!
ആമുഗ്ധഗീതിയിലുണര്‍ന്നുയിര്‍കൊള്‍വു മാതേ,
ആമഗ്നമെന്‍ഹൃദയ,മാനിഴലിങ്കല്‍ നൂനം!                           41

  മംഗളം

ഭയഭഞ്ജകജയരഞ്ജക മമമഞ്ജുളമഹിതേ
അയിസന്‍മൃദുഹൃദയാമൃത ശുഭനര്‍ത്തനസുഭഗേ                          1
നയനംചരനിഖിലംഭരസുകൃതാഗമമിളിതേ
ജയമംഗളജയമംഗള സുഹൃദേശ്വരിലളിതേ

തവസാരസചരണംചിരമണിനൂപുരനിനദം
ശിവതാണ്ഡവനിപുണം നിജവരസഞ്ജയവിനുതം                         2
നമനൈമിഷഗമനം സുരവരപാലകയജനം
മമമംഗളമഖിലംപരമരുളുന്നതിവിമലം.

ഗഗനംദിനനിയുതം പനിമതിമോഹനജനിതം
ഹവനംഭജഗഹനംഭവമൃതസാഗരമഥനം                                    3
അയനംശുഭവചനംപദപരിരംഭണഗളിതം
ജയമംഗളമഖിലംമനമരുളുന്നിഹസതതം.

കലികന്‍മഷഹരണംഹിമശൈലാധിപചരണം
ഫലസൗഭഗഭരണം മുനിജനമാനസശരണം                                 4
നലകൗമുദകിരണം മമഹൃദിവിഭ്രമതരണം
ജയമംഗളവരദേ സുഖശുഭഗീതകമരുളൂ.

യുഗഭാവനയുതിരുംപുരുനടനം ജിതഭുവനം
മൃഗകാമനതകരുംസുരുചിരകോമള ഭവനം                                 5
ഖഗതീഷ്ണതപകരുംഗുണഗണബന്ധുര ബഹുലം
ജയമംഗളവരദേ സുഖശുഭഗീതകമരുളൂ.

പദസൗരഭമുദിതദ്വിത സ്വരസാമകകവനം
ശ്രുതകാഹളസുഹൃദാമര സുഖസംവൃതജഹകം                            6
ജതിജൃംഭിതമനനോജ്വല ശ്രിതഭാവുകനിവഹം
ജയമംഗളവരദേ സുഖശുഭഗീതകമരുളൂ.

പ്രണവംജഗദുദയംജനിമരണാന്തരഗണിതം
പ്രണവംജയജയസംസ്മൃത ശുഭഗീതകരചിതം                             7
ക്ഷണികംനിജ ജഠരംവിധിഭവകല്‍പിതജനകം
ജയമംഗള വരദേസുഖശുഭഗീതകമരുളൂ.

മതിമോഹനപദനിസ്വന പരിലാളനപൂര്‍വം,
അമലേ,തവനടനംദ്രുതമകമേതുടരേണം.                          8
കമലോല്‍ഭവ,തതമാനസമതുലംചൊരിയേണം
ജയമംഗളമരുളുന്നിഹവരദേ പ്രണമാമ്യം.

സുഖദാമൃതസഞ്ജീവനജ്വലനാത്മകവിഷദം
പ്രണവാരഭിപകരുംനവബകുരാഞ്ചിത നിഷദം                     9
ധ്വനിതാതപഹൃദയംദിനദിനരാത്രവിപാകം
ജയമംഗളമരുളുന്നിഹവരദേ പ്രണമാമ്യം.

നിഖിലാഗമസാരംസ്മൃതിശ്രുതിബന്ധുരഭരിതം
അഖിലാണ്ഡമഹസ്സേ,പരമണയാതതിമധുരം                       10
പകരുസദയംജീവനമെഴുപൊന്‍തിരിമഹിതം
ജയമംഗളമരുളുന്നിഹവരദേ പ്രണമാമ്യം.

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies