Sunday, September 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

എന്‍ഡോസള്‍ഫാന്‍: ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കും- മുഖ്യമന്ത്രി

by Punnyabhumi Desk
Oct 11, 2013, 04:22 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിന് ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. ട്രൈബ്യൂണല്‍ സംബന്ധിച്ചുള്ള നിയമത്തിലെ കരട് ഉടന്‍ രൂപീകരിക്കും. ഇതിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികളുടെയും സന്നദ്ധസംഘടനകളുടെയും അഭിപ്രായ രൂപീകരണം നടത്താനും തീരുമാനമായി.

ദുരിതബാധിതര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ നിലവില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഇത് എ.റ്റി.എം. വഴിയും മണിഓര്‍ഡറായും നല്‍കുന്നുണ്ട്. ഇനിമുതല്‍ പെന്‍ഷന്‍കാര്‍ ഇതിലേതെങ്കിലും ഒരു ഓപ്ഷന്‍ നല്‍കണം. ബാങ്ക് വഴി നല്‍കുന്ന പെന്‍ഷനില്‍ കാലതാമസം ഉണ്ടാകുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ബാങ്കുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എന്‍ഡോസള്‍ഫാന്‍ മൂലം അര്‍ബുദം ബാധിച്ചവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നത് മൂന്ന് ഗഡുക്കളായാണ് നല്‍കുന്നത്. ഇതില്‍ ഒന്നാം ഗഡു അടിയന്തിരമായി നല്‍കേണ്ട സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ മൂലം മരണപ്പെട്ടവര്‍ക്ക് നല്‍കുന്നതിനായി സ്വരൂപിച്ചിട്ടുള്ള ഫണ്ട് താത്ക്കാലികമായി അര്‍ബുദരോഗ ബാധിതര്‍ക്കായി നല്‍കുന്നതിനും മുഖ്യമന്ത്രി അനുമതി നല്‍കി. രണ്ടാം ഗഡു നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ദുരിത ബാധിതര്‍ക്കായി നടത്തിയ ക്യാമ്പില്‍ പുതുതായി 5,600 രോഗികളെ സ്‌ക്രീന്‍ ചെയ്തു. ഇതില്‍ പതിനെട്ടു വയസില്‍ താഴെയുള്ളവര്‍ ലിസ്റ്റില്‍പെടാത്ത സാഹചര്യത്തില്‍ ഇവരെ താലോലം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും പതിനെട്ടു വയസിനു മുകളില്‍ പ്രായമുള്ള രോഗികളെ ആരോഗ്യ കിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. മുന്‍സിപ്പാലിറ്റി മേഖലയില്‍ അര്‍ഹതയുള്ളവര്‍ ഉണ്ടെങ്കില്‍ അവരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ റീജിയണല്‍ ഡയറക്ടര്‍, കുടുംബശ്രീ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ എന്നിവരെ എന്‍ഡോസള്‍ഫാന്‍ കാസര്‍ഗോഡ് ജില്ലാതല സെല്ലില്‍ അംഗങ്ങളായി നാമനിര്‍ദ്ദേശം ചെയ്തു. ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ തുടര്‍ചര്‍ച്ചക്ക് വിധേയമാക്കും. പുതിയ ആശയങ്ങള്‍ കൂട്ടിച്ചേര്‍ക്കണമെങ്കില്‍ അതേപറ്റി ആലോചിക്കാനും യോഗം തീരുമാനിച്ചു. കെ.പി.അരവിന്ദാക്ഷന്‍ കമ്മിറ്റിയുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി നല്‍കാനും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ ഫണ്ട് സ്വരൂപിക്കാനും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സംഭാവനയായി കോര്‍പ്പസ് ഫണ്ട് രൂപീകരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ മന്ത്രിമാരായ കെ.എം.മാണി, കെ.പി.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies