തിരുവനന്തപുരം: ഇന്നലെ കണ്ണൂരില്‍ വച്ചുണ്ടായ സംഭവത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു. വിവിധ വകുപ്പ് മേധാവികളടങ്ങുന്ന ഡോക്ടര്‍മാരുടെ വിദഗ്ദ്ധസംഘം അദ്ദേഹത്തെ പരിശോധിച്ച് പരിക്കുകള്‍ക്കുവേണ്ട ചികിത്സ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചത്തും വലതുകാല്‍ വിരലിലും പരിക്കും നെഞ്ചിന്റെ വലതുഭാഗത്ത് ചതവും നീര്‍ക്കെട്ടും ഉള്ളതായി പരിശോധനയില്‍ തെളിഞ്ഞു. സി.ടി.സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് മൂന്ന് ദിവസത്തെ പരിപൂര്‍ണ്ണ വിശ്രമവും സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണവും നിര്‍ദ്ദേശിച്ചു.
Discussion about this post