നവ-ചമ്പക-പുഷ്പാഭ-നാസാ-ദണ്ഡ-വിരാജിതാ
താരാ-കാന്തി-തിരസ്‌കാരി-നാസാഭരണ-ഭാസുരാ
(പുഷ്പ-ആഭ) ദേവി പുത്തന്‍ചമ്പകപ്പൂ (മൊട്ടു)പോലെ വിളങ്ങുന്ന നീണ്ട മൂക്കുകൊണ്ട് (നാസാദണ്ഡം) ശോഭിക്കുന്നു; (ശുക്ര) നക്ഷത്രത്തിന്റെ തിളക്കത്തെ തോല്‍പ്പിക്കുന്ന മൂക്കുത്തി (നാസാ-ആഭരണ) കൊണ്ടു പ്രകാശിക്കുന്നു.
കദംബ-മഞ്ജരീ-ക്ണുപ്ത-കര്‍ണപൂര-മനോഹരാ
താടങ്ക-യുഗളീഭൂത-തപനോഡുപ-മണ്ഡലാ
കടമ്പിന്‍പൂക്കുലകൊണ്ടുണ്ടാക്കിയ കര്‍ണാഭരണങ്ങളാല്‍ മനോഹരിയാണു ദേവി; കദംബം = കടമ്പ്, മഞ്ജരി = പൂക്കുല, ക്ണുപ്തം=നിര്‍മിച്ചത്. കര്‍ണപൂരം = കര്‍ണാഭരണം. (തപന-ഉഡുപ) സൂര്യ-ചന്ദ്രമണ്ഡലങ്ങള്‍ ദേവിയുടെ രണ്ടു കര്‍ണാഭരണങ്ങളായിച്ചമഞ്ഞു. താടങ്കം = കര്‍ണാഭരണം. യുഗളം = രണ്ട്. ഭൂതം = ഭവിച്ചത്. തപനന്‍ = തപിപ്പിക്കുന്ന സൂര്യന്‍. ഉഡുപന്‍ = നക്ഷത്രങ്ങളുടെ (ഉഡു=നക്ഷത്രം) ഭര്‍ത്താവായ ചന്ദ്രന്‍.
—————————————————————————————————————————————————

തുഞ്ചന്‍ സ്മാരക സമിതി പ്രസിദ്ധീകരണം, ഐരാണിമുട്ടം, തിരുവനന്തപുരം 695009
Discussion about this post