കുവൈത്ത്‌സിറ്റി: മൂന്നാമത് അറബ്-ആഫ്രിക്കന്‍ ഉച്ചകോടി കുവൈത്തില്‍ സമാപിച്ചു. വികസനത്തിലും നിക്ഷേപത്തിലും കൂട്ടായ പങ്കാളിത്തമെന്ന പ്രമേയത്തെ ഉച്ചകോടിയില്‍ പങ്കെടുത്ത എല്ലാ അംഗരാജ്യങ്ങളും അനുകൂലിച്ചു. സംയുക്ത അറബ്-ആഫ്രിക്കന്‍ പ്രവര്‍ത്തനസമിതിക്കും കരട് പ്രമേയം അനുമതി നല്‍കി.
അനധികൃത കുടിയേറ്റത്തിനെതിരെ സംയുക്തശ്രമം, മേഖലയിലെ സുരക്ഷയ്ക്കും സമാധാനത്തിനും പരസ്പരം കൈകോര്‍ക്കുക, സിറിയയിലെയും പലസ്തീനിലെയും ജനങ്ങളുടെ സമാധാനത്തിന് ഇസ്രായേലിനുമേല്‍ രാജ്യാന്തരതലത്തില്‍ ശക്തിപ്പെടുത്തുക എന്നീ ചര്‍ച്ചകളും ഉച്ചകോടിയില്‍ നടന്നു.
ആഫ്രിക്കന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം നീക്കിവെച്ച കുവൈത്ത് സ്വദേശി ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍ സുമൈതിന്റെ സ്മരണാര്‍ഥം ആഫ്രിക്കന്‍രാജ്യങ്ങളുടെ വികസനം സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് 10 ലക്ഷം ഡോളര്‍ അവാര്‍ഡ് വര്‍ഷം തോറും നല്‍കുമെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബ പ്രഖ്യാപിച്ചു.













Discussion about this post