മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിച്ച് ഏഴുപേര്‍ മരിച്ചു. കെംസ് കോര്‍ണറിലെ 26 നിലകളുള്ള മൗണ്ട്ബ്ലാങ്ക് കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്. കെട്ടിടത്തിന്റെ 12-ാം നിലയിലാണ് തീ പടര്‍ന്നത്. അഞ്ച് പേരെ രക്ഷപെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ അഗ്നിശമനസേന യൂണിറ്റിലെ ആറ് പേര്‍ക്കും പൊള്ളലേറ്റു.
Discussion about this post