ധാക്ക: ബംഗ്ളാദേശിലെ ജമാഅത്ത് ഇസ്ളാമി നേതാവ് അബ്ദുള്‍ ഖാദര്‍ മൊല്ലയെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരണം 21 ആയി. ജമാഅത്ത് ഇസ്ളാമി പ്രവര്‍ത്തകരും പോലീസും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി. അതേസമയം കലാപത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിനറിയാമെന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന അറിയിച്ചു. ബംഗ്ളാദേശില്‍ 1971 ല്‍ നടന്ന വിമോചന സമരത്തില്‍ കൊടും ക്രൂരതയും വിമോചന പോരാളികളെ കൊന്നൊടുക്കിയതിനുമാണ് ജമാഅത്ത് ഇസ്ളാമി നേതാവ് അബ്ദുള്‍ ഖാദര്‍ മൊല്ലയെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.













Discussion about this post