കാമേശ്വര പ്രേമ രത്‌ന മണി പ്രതിപണ സ്തനീ
നാഭ്യാലവാല രോമാലീ ലതാഫല കുചദ്വയീ
ശ്രീപരമേശ്വരന്റെ അമൂല്യമായ പ്രേമം എന്ന രത്‌നത്തിനു ദേവിപ്രകാരം നല്‍കിയ പണമാണ് (പ്രതിപണം) അമ്മയുടെ സ്തനങ്ങള്‍. (നാഭി – ആലവാല) ദേവിയുടെ മുലയിണ (കുചദ്വയം) പൊക്കിള്‍ക്കുഴി (നാഭി) യാകുന്ന തടത്തില്‍ (ആലവാലം) നിന്നുയരുന്ന രോമപംക്തിയാകുന്ന വള്ളിയുടെ കായ്കളത്രേ, കുചദ്വയീ = കുചദ്വയം ഉള്ളവള്‍.
ലക്ഷ്യ രോമലതാfധാരതാ സമുന്നേയ മധ്യമാ
സ്തനഭാര ദലന്മധ്യ പട്ടബന്ധവലിത്രയാ
(രോമലതാ – ആധാരതാ). കാണത്തക്കവണ്ണമുള്ള (ലക്ഷ്യം). രോമലതയ്ക്ക് ആധാരം ഉണ്ടാവാതെവയ്യാ എന്നതിനാല്‍ ഊഹിച്ചുമാത്രം അറിയാവുന്ന അരക്കെട്ട് (മധ്യം) ഉള്ളവളാണ് ദേവി; കൃശമധ്യ എന്നു ചുരുക്കം. രോമലതയ്ക്ക് ആധാരമായിരിക്കുന്ന അവസ്ഥയാണ് രോമലതാധാരത. സമുന്നേയം = സമുന്നയിക്കാവുന്ന, ഊഹിക്കാവുന്ന. മധ്യമാ = മധ്യഭാഗമുള്ളവള്‍. (ദലത് – മധ്യ) സ്തനങ്ങളുടെ ഭാരം മൂലം ഒടിഞ്ഞുകൊണ്ടിരിക്കുന്ന (ദലത്) മധ്യഭാഗത്തു കെട്ടിയിട്ടുള്ള പട്ടകളാണ് ദേവിയുടെ ഉദരത്തിലുള്ള മൂന്നു ഞൊറികള്‍ (വലിത്രയം, ത്രിവലി).
—————————————————————————————————————————————————

തുഞ്ചന്‍ സ്മാരക സമിതി പ്രസിദ്ധീകരണം, ഐരാണിമുട്ടം, തിരുവനന്തപുരം 695009
Discussion about this post