എ.കെ 47 തോക്കുകളുടെ പിതാവ് മിഖായേല്‍ കലാനിഷ്‌കോവ് അന്തരിച്ചു.റഷ്യയിലെ ഉദ്മുര്‍ടിയയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഒരുമാസക്കാലമായി ചികിത്സയിലായിരുന്നു. എകെ 47 ന്റെ നിര്‍മിതിയായിരുന്നു കലാനിഷ്‌കോവിന് ലോക ശ്രദ്ധ നേടി കൊടുത്തത്.
1919 നവംബര്‍ 10ന്പടിഞ്ഞാറന്‍ സൈബീരിയയില്‍ കലാഷ്‌നിക്കോവ് ജനിച്ചത്. സൈന്യത്തില്‍ ചേര്‍ന്നതിനു ശേഷം 1947ല്‍ അദ്ദേഹം എ.കെ 47 തോക്ക് രൂപകല്‍പ്പന ചെയ്തു. രണ്ട് വര്‍ഷത്തിനു ശേഷം സോവിയറ്റ് സൈന്യത്തിന്റെ പ്രധാന ആയുധങ്ങളില്‍ ഒന്നായി എ.കെ 47 മാറി.
Discussion about this post