Friday, August 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സന്നിധാനത്ത് മോഷണസംഘം അറസ്റ്റില്‍

by Punnyabhumi Desk
Jan 10, 2014, 01:11 pm IST
in മറ്റുവാര്‍ത്തകള്‍

ശബരിമല: മകരവിളക്കുകാലത്ത് ഭക്തജനങ്ങളുടെ തോള്‍സഞ്ചി കീറി പണവും മൊബൈല്‍ ഫോണും കവരുന്ന നാലംഗ മോഷണസംഘത്തെ സന്നിധാനം പോലീസ് അറസ്റ്റ്‌ചെയ്തു. ഇന്നലെ വെളുപ്പിന് (ജനുവരി 9) പാണ്ടിത്താവളത്തിനടുത്തുള്ള ഇന്‍സിനേറ്ററിന് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. സന്നിധാനം പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം പോക്കറ്റടിക്ക് അറസ്റ്റിലായ തേനി സ്വദേശിയായ പാണ്ഡ്യന്‍ എന്നയാളെ പിടികൂടിയതോടെയാണ് ഈ മോഷണണ സംഘത്തെപ്പറ്റി വിവരം ലഭിച്ചത്. തമിഴ്‌നാട് ആണ്ടിപ്പെട്ടി മാരിയപ്പന്‍ മകന്‍ മുരുകന്‍ (43), മധുര മാരിയമ്മന്‍കോവില്‍ സ്വദേശി നാഗരാജ് (36), തേനി സ്വദേശി കമ്പം കൃഷ്ണ (54) എന്നിവരാണ് അറസ്റ്റിലായത്. പമ്പയില്‍ നിന്ന് ഗുരുസ്വാമിമാരെ നിരീക്ഷിച്ച് സംഘത്തിലെ ഒരാള്‍ അപ്പാച്ചിമേട്ടില്‍ എത്തുകയും അയാള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ സ്വാമിമാരോടൊപ്പം ഇരുമുടിയുമായി സന്നിധാനത്തേക്ക് നീങ്ങുകയും നടപ്പന്തല്‍, പതിനെട്ടാപടി, ഫ്‌ളൈഓവര്‍,സോപാനം, മാളികപ്പുറം എന്നിവിടങ്ങളിലെവിടെയെങ്കിലും വെച്ച് ബാഗ്കീറി പണം കവരുകയുമാണ് പതിവ്. അതിന് വേണ്ടി അനാവശ്യമായ തിക്കും തിരക്കും സംഘാംഗങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കും. അറസ്റ്റിലായതില്‍ കൃഷ്ണ കമ്പം കൃഷ്ണ എന്നയാള്‍ തമിഴ്‌നാട്ടില്‍ കമ്പം പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാലിസ്റ്റില്‍ പേരുള്ള ആളുമാണ്. ഈ സംഘത്തില്‍ നിന്നും പത്ത് മൊബൈല്‍ ഫോണുകളും 15000 രൂപയും പത്തോളം പേഴ്‌സുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. സന്നിധാനം സബ് ഇന്‍സ്‌പെക്ടര്‍ ബി .വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇക്കൊല്ലത്തെ മണ്ഡല-മകരവിളക്ക് സീസണില്‍ ഇതുവരെ പതിനാലോളം മോഷ്ടാക്കളെ സന്നിധാനം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്‍പതിനായിരത്തോളം രൂപയും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. സ്‌പെഷ്യല്‍ ഓഫീസര്‍ ദേബേഷ്‌കുമാര്‍ ബെഹ്‌റ, പത്തനംതിട്ട എസ്.പി രാഹുല്‍ ആര്‍ നായര്‍ എന്നിവരുടെ നിര്‍ദ്ദേശമനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies