Wednesday, July 2, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കേരളത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ മൂന്നാം ബദല്‍ അനിവാര്യം: നരേന്ദ്രമോഡി

by Punnyabhumi Desk
Feb 9, 2014, 10:35 pm IST
in മറ്റുവാര്‍ത്തകള്‍

modi-2-pbതിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പിയുടെ നേതൃത്വത്തില്‍ മൂന്നാം ബദല്‍ അനിവാര്യമാണെന്ന് ബി.ജെപി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫും യു.ഡി.എഫും മാറിമാറി കേരളത്തില്‍ ജുഗല്‍ബന്ദി കളിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ദുര്‍ഗതിക്ക് കാരണം മാറിമാറി ഭരിക്കുന്ന ഇരുമുന്നണികളുടെയും സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി. ശംഖുംമുഖത്ത് സംഘടിപ്പിച്ച മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു മുന്നണികള്‍ക്കായി മാറിമാറി ഭരിച്ചു നശിപ്പിക്കാനുള്ളതല്ല കേരളം. ദേവഭൂമിയായ കേരളംവിട്ട് ലക്ഷക്കണക്കിന് യുവാക്കള്‍ തൊഴില്‍ തേടി അന്യനാടുകളിലേക്ക് ചേക്കേറുന്ന സ്ഥിതിയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. യു.ഡി.എഫും എല്‍.ഡി.എഫും തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് കളിക്കുന്ന നിഴല്‍യുദ്ധം അവസാനിപ്പിക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ മൂന്നാം ബദല്‍ ഇവിടെ ഉണ്ടാവണം. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓരോ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോഴും നാടകം കളിക്കുകയാണ്. ടി.പി. ചന്ദ്രശേഖരന്റെ വിധവയ്ക്ക് ഭര്‍ത്താവിന്റെ കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ തെരുവില്‍ കുത്തിയിരിക്കേണ്ടി വന്നത് ഇരുമുന്നണികളും തമ്മിലുള്ള നാടകം കാരണമാണ്. ഈ ഘട്ടത്തില്‍ കൊലയ്ക്കു പിന്നിലെ യഥാര്‍ഥ ശക്തികളെ പുറത്ത് കൊണ്ടുവരാനാണ് കേരളത്തിലെ സഹോദരിമാര്‍ പ്രാര്‍ഥിക്കേണ്ടത്.

ജയകൃഷ്ണന്‍ വധക്കേസിലും മാറാട് കൂട്ടക്കൊലക്കേസിലുമെല്ലാം തെളിവ് പുറത്ത് വരാതിരിക്കാന്‍ കാരണവും ഒത്തുകളിയാണ്. കേന്ദ്രത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ വന്നാല്‍ 60 മാസം കൊണ്ട് കേരളം എങ്ങനെ വികസിപ്പിക്കാമെന്ന് കാണിച്ചുതരാമെന്ന മോഡിയുടെ പ്രഖ്യാപനം പ്രവര്‍ത്തകര്‍ ആരവത്തോടെ ഏറ്റുവാങ്ങി. ഇത്തവണ കേന്ദ്രത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ പോകുന്നത് ബി.ജെ.പി. ആണെന്ന് ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതിന് നൂറുദിവസം കൂടി മാത്രം കാത്തിരുന്നാല്‍ മതി. ആ സര്‍ക്കാറില്‍ കേരളത്തിന് പങ്കാളിത്തമുണ്ടാവണം.

കാര്‍ഷികമേഖലയിലെ യന്ത്രവത്കരണത്തെ എതിര്‍ത്ത ഇടതുപക്ഷം കേരളത്തിലെ കാര്‍ഷികതളര്‍ച്ചയ്ക്ക് കളമൊരുക്കി. ലോകമാകെ വിവരസാങ്കേതികവിദ്യയില്‍ വിപ്ലവം വിരിയിച്ചപ്പോള്‍ കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെപ്പറ്റി ചിന്തിക്കാതിരുന്ന കമ്യൂണിസ്റ്റുകാര്‍ കമ്പ്യൂട്ടറിനെ എതിര്‍ത്തു. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ അമേരിക്കന്‍ ചാരന്മാരാണെന്ന് പ്രചരിപ്പിച്ചവര്‍ ഇന്ന് എ.കെ.ജി. സെന്ററിലും ലെനിന്‍ സെന്ററിലും കമ്പ്യൂട്ടര്‍ നിറച്ചിരിക്കുകയാണ്.

1998ല്‍ കേരളത്തിലും ഗുജറാത്തിലും ഒരുമിച്ചാണ് എല്‍.എന്‍.ജി. ടെര്‍മിനലിന് അനുമതി ലഭിച്ചത്. ഗുജറാത്തില്‍ 2004 ല്‍ അത് പൂര്‍ത്തിയാക്കി. 2014 ആയിട്ടും കേരളത്തില്‍ വന്നില്ല. ഗുജറാത്തില്‍ 2000 കോടിക്ക് പൂര്‍ത്തിയായ പദ്ധതി കേരളത്തിലിപ്പോള്‍ 4500 കോടി മുടക്കിയാലും നടക്കാത്ത സ്ഥിതിയാണ്.ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് യുവതലമുറയെ വഴിതെറ്റിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാകണമെന്നും നരേന്ദ്രമോഡി ഉദ്‌ബോധിപ്പിച്ചു.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ അധ്യക്ഷത വഹിച്ച മഹാസമ്മേളനത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങ് മുഖ്യാതിഥിയായിരുന്നു. പാര്‍ട്ടി ഉപാധ്യക്ഷന്‍ ബംഗാരു ദത്താത്രേയ, ദേശീയ നേതാക്കളായ സുബ്രഹ്മണ്യസ്വാമി, പി. കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍, സി. കെ. പദ്മനാഭന്‍, കെ. വി. ശ്രീധരന്‍ , കെ. സുരേന്ദ്രന്‍ തുടങ്ങിയവരും സംസാരിച്ചു.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies