അള്‍ജിയേഴ്‌സ്: വിമാനം തകര്‍ന്നുവീണ് 103 പേര്‍ മരിച്ചു. അള്‍ജീരിയന്‍ സൈന്യത്തിന്റെ കടത്തുവിമാനമാണ് ഓര്‍ഗ്ലയില്‍നിന്ന് കോണ്‍സ്റ്റന്റൈനിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ടത്. രാജ്യത്തിന്റെ വടക്കു കിഴക്കുള്ള ഉമല്‍-ബോഗി പ്രവിശ്യയിലെ മലനിരകളിലാണ് അപകടം.
99 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ്. എല്ലാവരും മരിച്ചതായാണ് വിവരം. സൈന്യത്തിന്റെ സി-130 ഹെര്‍ക്കുലീസ് വിമാനമാണ് തകര്‍ന്നത്.













Discussion about this post