തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കേരളത്തിലെ തൊഴിലാളികള്‍ക്കുള്ള കൂലി 212 രൂപയാക്കി വര്‍ദ്ധിപ്പിച്ചതായി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. നിലവില്‍ 180 രൂപയാണ് കേരളത്തിലേത്.
തൊഴിലുറപ്പുകൂലി 250 രൂപയാക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. തൊഴിലുറപ്പുവേതനം തമിഴ്‌നാട്ടില്‍ 167 രൂപയും കര്‍ണ്ണാടകയില്‍ 191 രൂപയും ആന്ധ്രയില്‍ 169 രൂപയുമായാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വേതനം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി അറിയിച്ചു.













Discussion about this post