Wednesday, April 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

by Punnyabhumi Desk
Mar 15, 2014, 12:06 pm IST
in മറ്റുവാര്‍ത്തകള്‍
മൂകാംബികാ ദേവിയുടെ ശ്രീകോവിലില്‍ നിന്നും പകര്‍ന്ന ജ്യോതി ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിക്കുന്നതിനായി പുറത്തേക്കു വരുന്നു.
ശ്രീ മൂകാംബികാ ദേവിയുടെ ശ്രീകോവിലില്‍ നിന്നും പകര്‍ന്ന ജ്യോതി ശ്രീരാമരഥത്തില്‍ പ്രതിഷ്ഠിക്കുന്നതിനായി പുറത്തേക്കു വരുന്നു.

കൊല്ലൂര്‍: ശ്രീരാമദാസ മിഷന്റെയും ശ്രീരാമദാസ ആശ്രമത്തിന്റെയും നേതൃത്വത്തില്‍ നടത്തിവരുന്ന 24-ാമത് ശ്രീരാമനവമി രഥയാത്ര ഇന്ന് രാവിലെ 9ന് കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിച്ചു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 7 ന് ശ്രീരാമരഥത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. 9ന് മുഖ്യതന്ത്രി മൂകാംബികാ ദേവിയുടെ ശ്രീകോവിലില്‍ നിന്നു പകര്‍ന്നുനല്‍കിയ ജ്യോതി ശ്രീരാമരഥത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി പ്രതിഷ്ഠിച്ചതോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി രഥയാത്രയ്ക്ക് തുടക്കമായി. ശ്രീരാമനവമി രഥയാത്ര ജനറല്‍കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാര്‍, ശ്രീരാമദാസ മിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്ത് എന്നിവരുടെയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് ശ്രീരാമരഥത്തില്‍ ഭദ്രദീപപ്രതിഷ്ഠ നടന്നത്. ചടങ്ങില്‍ മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ സന്നിഹിതനായിരുന്നു.

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ തുടക്കം കുറിച്ച ശ്രീരാമനവമി രഥയാത്ര ഇതിനോടകം തന്നെ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ആദ്ധ്യാത്മിക രംഗങ്ങളില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വരാന്‍പോകുന്ന വര്‍ഷങ്ങള്‍ ആദ്ധ്യാത്മികതയുടെയും ധാര്‍മികതയുടെയും നീതിവ്യവസ്ഥയുടെയും തിരിച്ചുവരവ് യാഥാര്‍ത്ഥ്യമാക്കുന്നതാണെന്ന് ഒ.രാജഗോപാല്‍ സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞു.

ക്ഷേത്ര മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള ശ്രീരാമ രഥത്തില്‍ പഞ്ചലോഹനിര്‍മ്മിതമായ ശ്രീരാമസീതാ ആഞ്ജനേയ വിഗ്രഹം, ശ്രീരാമപാദുകം, ചൂഡാരത്‌നം, ശ്രീരാമദാസാശ്രമ സ്ഥാപകാചാര്യന്‍ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെയും ഛായാചിത്രങ്ങള്‍ എന്നിവ നിത്യാരാധനയ്ക്കും ദര്‍ശനത്തിനുമായി ഉണ്ടാകും.

ഇന്ന് ദക്ഷിണ കര്‍ണ്ണാടകയിലും 16ന് കാസര്‍ഗോഡ്, 17,18 കണ്ണൂര്‍, 19ന് വയനാട്, 20ന് കോഴിക്കോട്, 21, 22, 23 മലപ്പുറം, 24ന് പാലക്കാട്, 25ന് കോയമ്പത്തൂര്‍, 26ന് തൃശൂര്‍, 27, 28 എറണാകുളം, 29ന് ആലപ്പുഴ, 30ന് കോട്ടയം,31ന് ഇടുക്കി, ഏപ്രില്‍ 1ന് കോട്ടയം, 2ന് പത്തനംതിട്ട, 3, 4 കൊല്ലം, 5ന് തിരുവനന്തപുരം വഴി കന്യാകുമാരി എന്നീ ജില്ലകളിലും 6,7 തീയതികളില്‍ കന്യാകുമാരിയില്‍നിന്ന് തിരികെയെത്തി തിരുവനന്തപുരത്തും പര്യടനം നടത്തും. രഥയാത്ര ശ്രീരാമനവമി ദിവസമായ ഏപ്രില്‍ 8ന് ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ സമാപിക്കും.

എല്ലാ ജില്ലകളിലുമുള്ള രഥായാത്ര സമാപനകേന്ദ്രങ്ങളില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനങ്ങള്‍ നടക്കും. മന്ത്രിമാര്‍, വിവിധ ഹൈന്ദവ സംഘടനനേതാക്കള്‍, ആദ്ധ്യാത്മികാചാര്യന്മാര്‍, വിവിധ മഠങ്ങളിലെ സന്ന്യാസി ശ്രേഷ്ഠന്മാര്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക നായകന്മാര്‍ തുടങ്ങിയവര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കും. ഏപ്രില്‍ 8 മുതല്‍ 19 വരെ ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍  ശ്രീരാമനവമി ഹിന്ദു മഹാസമ്മേളനവും ശ്രീരാമായണ നവാഹയജ്ഞവും ശ്രീരാമനവമി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

Discussion about this post

പുതിയ വാർത്തകൾ

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies