കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ എംഎ, എംഎസ്ഡബ്ള്യു, എംപിഎഡ് കോഴ്സുകളിലേക്കു 30വരെ അപേക്ഷിക്കാം. ഓണ്‍ലൈനിലാണു അപേക്ഷിക്കേണ്ടത്. പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നല്‍കുന്നത്.
കാലടി മെയിന്‍ സെന്ററിലും എട്ടു പ്രാദേശിക കേന്ദ്രങ്ങളിലും എംഎ പ്രവേശന പരീക്ഷാ സെന്ററുകളുണ്ട്. എംഎസ്ഡബ്ള്യു പ്രോഗ്രാമിനു കാലടി, പയ്യന്നൂര്‍, തിരൂര്‍, തുറവൂര്‍ സെന്ററുകളില്‍ പരീക്ഷ എഴുതാം. കാലടി മുഖ്യകേന്ദ്രത്തിലാണ് എംപിഎഡ് പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷാ സെന്റര്‍.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റഡ് കോപ്പിയും യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പിയും ഡിഡി, ചലാന്‍ റസീപ്റ്റ് എന്നിവയും അസിസ്റന്റ് രജിസ്ട്രാര്‍(എക്സാമിനേഷന്‍സ്) ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലടി എന്ന വിലാസത്തില്‍ മേയ് ആറിനു മുമ്പ് ലഭിക്കണം. വിവരങ്ങള്‍ക്ക് ംംം.ൌ.മര.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.













Discussion about this post