കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ മോസ്കിനു സമീപമുണ്ടായ സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കറാച്ചിയിലെ ഡല്‍ഹി കോളനിയില്‍ മുസ്ലീം വിശ്വാസികള്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം മടങ്ങുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. മോസ്കിന്റെ സമീപത്തുകൂടി കടന്നുപോയ വാഹനവ്യൂഹമായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ ഖാലിദ് ഷെയ്ഖ് അറിയിച്ചു. ഒരു സര്‍ക്കാര്‍ കാറുള്‍പ്പെടെ മൂന്നു വാഹനങ്ങളാണ് വ്യൂഹത്തിലുണ്ടായിരുന്നത്. പക്ഷേ ആരെയാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. ഒരു മോട്ടോര്‍ സൈക്കിളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് സിന്ധ് പ്രവിശ്യാ ആരോഗ്യമന്ത്രി സഹീര്‍ അഹമ്മദ് അറിയിച്ചു. വ്യാഴാഴ്ച കറാച്ചിയിലുണ്ടായ താലിബാന്‍ ചാവേറാക്രമണത്തില്‍ മുതിര്‍ന്ന പോലീസ് ഓഫീസര്‍ അടക്കം നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു.













Discussion about this post