തിരുവനന്തപുരം: പോലീസ് വകുപ്പില്‍ കോണ്‍സ്റ്റബിള്‍ (എ.പി.ബി)-കെ.എ.പി-3 ബറ്റാലിയന്‍ (പത്തനംതിട്ട, കൊല്ലം, ആലപ്പുഴ) ചുരുക്കപ്പട്ടികയില്‍ 7112 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മേയ് 14 മുതല്‍ 29 വരെ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഗ്രൗണ്ടുകളില്‍ വച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക, നിര്‍ദേശങ്ങള്‍ എന്നിവ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ (www.keralapsc.gov.in) നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കമ്മീഷന്‍ അനുവദിച്ചിട്ടുളള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, വയസ്, വിദ്യാഭ്യാസ യോഗ്യത (പ്ലസ്ടു/തത്തുല്യം), വെയിറ്റേജ്, സ്‌പോര്‍ട്‌സ്, എന്‍.സി.സി. എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ അസല്‍, ശരിപകര്‍പ്പുകള്‍, അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസറില്‍ നിന്നും നിശ്ചിത മാതൃകയില്‍ ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റ് (നല്‍കുന്ന ഉദ്യോഗസ്ഥന്റെ പേര്, ഉദ്യോഗപ്പേര്, ഓഫീസ് സീല്‍ എന്നിവ സഹിതം) പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ തഹസീല്‍ദാര്‍ നല്‍കുന്ന ജാതിസര്‍ട്ടിഫിക്കറ്റ് (അസലും രണ്ട് ശരിപകര്‍പ്പുകളും) എന്നിവ സഹിതം രാവിലെ ആറ് മണിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഗ്രൗണ്ടില്‍ എത്തണം. വിശദവിവരങ്ങള്‍ 0468-2222665 ഫോണില്‍ ലഭിക്കും.













Discussion about this post