തിരുവനന്തപുരം: ആറ്റിങ്ങല്‍, തിരുവനന്തപുരം ലോക്‌സഭാ മണ്‌ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടെണ്ണുന്നത് നാലാഞ്ചിറ മാര്‍ ഇവാനിയോസ്‌കോളേജ് കോമ്പൗണ്ടിലെ നവജീവന്‍ കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലായിരിക്കുമെന്ന് ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് തിരുവനന്തപുരം ജില്ലാ കളക്‌ടറേറ്റില്‍ നിന്നും പോസ്റ്റല്‍വോട്ടെണ്ണല്‍കേന്ദ്രം മാറ്റിയത്.
മെയ് 16 രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദേ്യാഗസ്ഥര്‍ രാവിലെ 5.30 നും പോളിങ് ഏജന്റുമാര്‍ രാവിലെ 6.30 നും ഹാജരാകണം. എല്ലാ സ്ഥാനാര്‍ത്ഥികളും ഇതൊരറിയിപ്പായി കണക്കാക്കണമെന്നും ജില്ലാ കളക്‌ടര്‍ അറിയിച്ചു.












