അബൂജ: നൈജീരിയയിലെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ ഇസ്ലാമിക ഭീകരവാദ ഗ്രൂപ്പായ ബൊക്കൊ ഹറാം പുറത്തുവിട്ടു. ജയിലില്‍ കഴിയുന്ന ഭീകരരെ വിട്ടയച്ചാല്‍ മാത്രമെ പെണ്‍കുട്ടികളെ വിട്ടയക്കൂ എന്ന് ബൊക്കൊ ഹറാം നേതാവ് അബൂബക്കര്‍ ഷെക്കാവു വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. തട്ടികൊണ്ടു പോയ മുഴുവന്‍ പെണ്‍കുട്ടികളെയും മതപരിവര്‍ത്തനം നടത്തിയെന്നും വീഡിയോ സന്ദേശത്തിലൂടെ ബൊക്കൊ ഹറാം നേതാവ് വ്യക്തമാക്കി. ഹിജാബ് ധരിച്ച നൂറിലധികം പെണ്‍കുട്ടികളെയാണ് ദൃശ്യത്തില്‍ കാണാന്‍ കഴിയുന്നത്. വിദ്യാര്‍ത്ഥിനികളില്‍ ഭൂരിഭാഗവും ക്രിസ്തു മതത്തില്‍ പെട്ടവരായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ എപ്പോള്‍ ഷൂട്ട് ചെയ്തതാണെന്നോ സ്ഥലം ഏതാണെന്നോ വ്യക്തമായട്ടില്ല. ഏപ്രില്‍ 14നാണ് ഉത്തര നൈജീരിയയിലെ ബോഡിംഗ് സ്‌കൂളില്‍ നിന്നും ഭീകരവാദികള്‍ ഇരുന്നൂറിലധികം വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടികളെ വില്‍ക്കുമെന്ന് ഭീകരവാദികള്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസമല്ല കല്യാണമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടതെന്നാണ് ഇവരുടെ വാദം. പെണ്‍കുട്ടികളെ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച യുഎസ് സംഘം കഴിഞ്ഞ ദിവസം നൈജീരിയയിലെത്തിയിരുന്നു.













Discussion about this post