ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആംആദ്മി പാര്‍ട്ടിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് നീക്കം. ലോക്സഭാതെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ഏറ്റകനത്ത തിരിച്ചടിയാണ് എഎപിയെ പിന്തുണക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനുപിന്നിലെന്ന് അറിയുന്നു. കോണ്‍ഗ്രസ് ദൂതന്‍മാര്‍ ഇത് സംബന്ധിച്ച് എഎപി നേതാക്കളുമായി സംസാരിച്ചതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് എഎപിയോ കോണ്‍ഗ്രസോ സ്ഥിരീകരണം നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിനായി എഎപി ഞായറാഴ്ച നേതൃത്വയോഗം ചേരും. ഇപ്പോഴത്തെ അവസ്ഥയില്‍ നിയമസഭാതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ ബിജെപി ഡല്‍ഹി തൂത്തുവാരുമെന്ന ഭീതിയാണ് എഎപിക്ക് പിന്തുണനല്‍കാന്‍ കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ നീക്കത്തോട് എഎപി എങ്ങനെ പ്രതികരിക്കുമെന്ന് അനുസരിച്ചാവും ഡല്‍ഹിയുടെ ഭാവി.












