തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്‌ക്കുള്ള ഉപതെരഞ്ഞെടുപ്പിനായി പോളിങ് കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുളള സ്ഥാപനങ്ങള്‍ക്ക് മെയ് 21, 22 തീയതികളില്‍ അവധിയായിരിക്കുമെന്ന് ജില്ലാ കളക്‌ടര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്തിലെ നാവായിക്കുളം ഡിവിഷന്‍, നഗരസഭയിലെ ആറ്റിപ്ര വാര്‍ഡ്, വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂര്‍ ഡിവിഷന്‍, കരുംകുളം ഗ്രാമപഞ്ചായത്തിലെ ചെമ്പകരാമന്‍തുറ വാര്‍ഡ് എന്നിവിടങ്ങളിലാണ് മെയ് 22 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 22 ന് ഈ പ്രദേശങ്ങളില്‍ പ്രാദേശികാവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസമായ മെയ് 23 ന് നാവായിക്കുളം ഡിവിഷന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിനും അവധി പ്രഖ്യാപിച്ചു.












