തിരുവനന്തപുരം: കണ്ണൂരില്‍ പതിനൊന്നുമാസം പ്രായമുളള കുഞ്ഞിനെ പാരാഗ്ലൈഡിങിന് ഉപയോഗിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ റേഞ്ച് ഐ.ജി, കണ്ണൂര്‍ കളക്ടര്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു.
ഇത്തരം പരിപാടികള്‍ നടത്തുന്നതിന്റെ മാനദണ്ഡം, അനുമതി നല്‍കിയതുസംബന്ധിച്ച വിവരങ്ങള്‍, സ്വീകരിച്ച സുരക്ഷാമുന്‍കരുതലുകള്‍, കുട്ടിയുടെ ഇപ്പോഴത്തെ നില, സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ എന്നിവയാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.












