തൃശൂര്‍: കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല ആര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ളസ് വണ്‍ പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. സ്കൂള്‍ തലത്തില്‍ കലാവിഷയം ഐച്ഛികമായി പഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. 14 കലാവിഷയങ്ങള്‍ക്ക് പ്ളസ് ടൂ തലത്തില്‍ പരിശീലനം നല്‍കുന്നുണ്ട്. പ്രവേശം ലഭിക്കുന്ന വര്‍ഷം ജൂണ്‍ 1ന് 20 വയസ് തികയാന്‍ പാടില്ല. കുറഞ്ഞ പ്രായപരിധി 15 വയസ്സാണ്.
എസ്.സി., എസ്.ടി വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ രണ്ട് വര്‍ഷം വരെ ഇളവ് അനുവദിക്കും. പ്രവേശന രീതിയും ഫീസും സംബന്ധിച്ച വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷാഫോറം കലാമണ്ഡലം ഓഫീസില്‍ നിന്ന് 25 രൂപയ്ക്ക് ലഭിക്കും. പട്ടിക വിഭാഗക്കാര്‍ക്ക് 10 രൂപ മതിയാകും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍16. അഭിമുഖത്തിന്റെ അടിസ്ഥാത്തിലായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ കലാമണ്ഡലം ഓഫീസിലും 04884-262418 , 263035 എന്ന ഫോണ്‍ നമ്പറുകളിലും ലഭിക്കും. അപേക്ഷയോടൊപ്പം വെബ്സൈറ്റില്‍ നിന്നും ലഭിച്ച ഗ്രേഡ്/സ്കോര്‍ ഷീറ്റിന്റെ ശരിപ്പകര്‍പ്പും ഹാജരാക്കണം.












