ഡോ.വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍
ഭണ്ഡസൈന്യ വധോദ്യുക്ത ശക്തി വിക്രമ ഹര്‍ഷിത
നിത്യാപരാക്രമാടോപ നിരീക്ഷണ സമുല്‍സുകാ
ഭണ്ഡാസുരന്റെ പടയെ വകവരുത്താന്‍ തയ്യാറായ ശക്തിദേവിമാരുടെ സാമര്‍ഥ്യം കണ്ടു ദേവി പുളകിതയാവുന്നു. ഭണ്ഡാസുരസേനയുമായി നടന്ന രാത്രിയുദ്ധത്തില്‍ അസുരസേനാനികളെ നിഗ്രഹിച്ചതുള്‍പ്പെടെയുള്ള നിത്യകള്‍ എന്ന തിഥിദേവിമാരുടെ പരാക്രമാതിശയം കണ്ടുകൊണ്ടിരിക്കുന്നതില്‍ ലളിതാദേവി ഏറ്റവും ഉല്‍സുകയായിരുന്നു. നിത്യാദേവിമാര്‍ പ്രഥമതൊട്ടുള്ള പതിനഞ്ചുതിഥികളുടെ പ്രതീകമാണ്.
ഭണ്ഡപുത്രവധോദ്യുക്ത ബാലാവിക്രമനന്ദിതാ
മന്ത്രിണ്യംബാവിരചിത വിഷംഗവധ തോഷിതാ
ഭണ്ഡാസുരന്റെ മുപ്പതുപുത്രന്മാരെയും വധിക്കാനൊരുങ്ങിയ സ്വന്തം പുത്രിയായ ബാലാദേവിയുടെ സാമര്‍ത്ഥ്യത്തില്‍ ലളിതാദേവി സന്തോഷിച്ചു. അമ്മയുടെ എന്നും ഒമ്പതുവയസ്സുകാരിയായ ബാല എന്ന വല്‍സലപുത്രി എല്ലാ ഭണ്ഡാസുരപുത്രന്‍മാരെയും നിഗ്രഹിച്ചു.
മന്ത്രിണീദേവി (ശ്യാമളാദേവി) വിഷംഗവധത്തില്‍ ലളിതാദേവിക്കു സന്തോഷമുണ്ടായി. വിഷംഗന്‍ ഭണ്ഡാസുരന്റെ ഇടത്തേത്തോളില്‍ നിന്നു പിറന്ന അനുജനാണ്, 76-ാം നാമത്തിലെ വിശുക്രനാകട്ടെ വലത്തേത്തോളില്‍നിന്നു ജനിച്ചു.
Discussion about this post