ബെയ്ജിംഗ്: ഭീകരപ്രവര്‍ത്തനത്തെ തുടര്‍ന്ന് ഒന്‍പത് പേരെ ചൈനയില്‍ തൂക്കിക്കൊന്നു. സിന്‍ജിയാങ് പ്രവശ്യയിലാണ് സംഭവം. ഒരു മാസത്തിന് മുമ്പ് റെയില്‍വേസ്റ്റേഷനില്‍ സ്‌ഫോടനമുണ്ടായിരുന്നു. പലതരം ഭീകര സ്വഭാവമുള്ള കേസുകളില്‍ 81 പേരെയാണ് കോടതി വിചാരണ ചെയ്ത് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഉഗ്ഹര്‍ വിഭാഗത്തില്‍പ്പെടുന്ന മുസ്ലീം മത വിശ്വാസികളാണ് ഇതില്‍ ഏറെയും. സിന്‍ജിയാങ് പ്രവശ്യക്ക് പ്രത്യേകമായ പദവി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം ചൈനയുടെ ഈ നടപടിക്കെതിരെ ഒരു വിഭാഗം ശക്തമായി രംഗത്തു വന്നിട്ടുണ്ട്. നീതിപൂര്‍വ്വമായ വിചാരണ പ്രതികള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് ഇവരുടെ വാദം. സിന്‍ജിയാങ് പ്രവശ്യയുടെ സാമ്പത്തികവും സാമൂഹികവുമായുള്ള അരക്ഷിതാവസ്ഥയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഇവര്‍ ആരോപിക്കുന്നു.













Discussion about this post