അമൃത്സര്‍(പഞ്ചാബ്): അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തിനുളളില്‍ ഇരു സിക്ക് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ശിരോമണി അകാലിദള്‍ (പഞ്ചാബ്) -എസ്ജിപിസി പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമൃത്‌സറിലെ സുവര്‍ണക്ഷേത്രം ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 30-ാം വാര്‍ഷികദിന ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടായത്. അനുസ്മരണ യോഗത്തില്‍ ആര് ആദ്യം സംസാരിക്കുമെന്നതിനെച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഒരു മണിക്കൂറോളമാണ് സംഘര്‍ഷം നീണ്ടുനിന്നു. സ്ഥിതി ഇപ്പോള്‍ നിയന്ത്രണവിധേയമാണ്.













Discussion about this post