ജനീവ: യെമന്‍ തീരത്തിനടുത്ത് കടലില്‍ ബോട്ട് മുങ്ങി 62 പേര്‍ മരിച്ചതായി ഐക്യരാഷ്ട്രസംഘടന അറിയിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ ബോട്ട് ജീവനക്കാരാണ്. എത്യോപ്യ, സൊമാലിയ എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യു.എന്‍. അഭയാര്‍ഥി വിഭാഗം വക്താവ് അഡ്രിയാന്‍ എഡ്വേഡ്‌സ് അറിയിച്ചു.












