യുഎന്‍ : മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റും നൊബേല്‍ ജേതാവുമായിരുന്ന നെല്‍സണ്‍ മണ്ടേലയുടെ പേരില്‍ ഐക്യരാഷ്ട്രസഭ പുരസ്‌കാരം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
പുരസ്‌കാരത്തിന്റെ സ്വഭാവം, വ്യവസ്ഥകള്‍ , തുക എന്നിവ ആറുമാസത്തിനകം തീരുമാനിക്കും. നവംബര്‍ 30-നകം ഇക്കാര്യം പ്രഖ്യാപിക്കുമെന്ന് മൂണ്‍ അറിയിച്ചു. ജൂലായ് 18, നെല്‍സണ്‍ മണ്ടേല അന്തര്‍ദ്ദേശീയ ദിനമായി ഐക്യരാഷ്ട്രസഭ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.













Discussion about this post