തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി അഡീഷണല്‍ ഡയറക്ടര്‍ ഉണ്ണിമാധവനെ സസ്‌പെന്‍ഡ് ചെയ്തു. ലോട്ടറി വില്‍പ്പന രീതിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് ലോട്ടറി വില്‍പ്പനയില്‍ വലിയ കുറവു വന്നിരുന്നു ഇതേ തുടര്‍ന്നാണ് ഉണ്ണിമാധവനെതിരെ ധനമന്ത്രി കെ.എം. മാണി നടപടിയെടുത്തിരിക്കുന്നത്.
ലോട്ടറി ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന അഡീഷണല്‍ ഡയറക്ടറായ ഉണ്ണി മാധവന്‍ സര്‍ക്കാരിനോട് ആലോചിക്കാതെ ലോട്ടറി വില്‍പ്പന ഘടനയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് വില്‍പ്പന കുത്തനെ ഇടിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് നികുതി സെക്രട്ടറി ഉണ്ണി മാധവനോട് വിശദീകരണം തേടിയിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് സസ്‌പെന്‍ഷന്‍.












