ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഇന്ത്യയിലെത്തി. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി വാങ് യി കൂടിക്കാഴ്ച നടത്തി. നാളെ പ്രധാനമന്ത്രിയുമായും രാഷ്ട്രപതിയുമായും അദ്ദേഹം ചര്‍ച്ച നടത്തും.
മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ചൈനയുമായി നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്. രാജ്യാതിര്‍ത്തിയില്‍ പ്രതിരോധ സഹകരണത്തിനായുള്ള കരാര്‍ ശക്തിപ്പെടുത്തുക, വ്യാപാര ബന്ധം മെച്ചപ്പെടുത്തുക, ഭീകരവിരുദ്ധ പോരാട്ടത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക, അഫ്ഗാനിസ്ഥാന്റെ വികസനത്തിനും സുരക്ഷയ്ക്കുമായുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യും.













Discussion about this post